ഹര്‍ത്താല്‍ ദിനത്തിലെ ബി.ജെ.പി പ്രകടനം: അസഭ്യവര്‍ഷം നടത്തിയ യുവതിക്കെതിരേ കേസ്
കാസര്‍കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ശബരിമല സംരക്ഷണ സമിതി നടത്തിയ ഹര്‍ത്താലിനെ അനുകൂലിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ നിന്ന് അസഭ്യവര്‍ഷം നടത്തിയ യുവതിക്കെതിരേ കാസര്‍കോട് ടൗണ്‍ പൊലിസ് നാലു വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് ജെ.പി കോളനിയിലെ രാജേശ്വരി (19) ക്കെതിരേയാണ് കേസെടുത്തത്.
കഴിഞ്ഞ മൂന്നിന് നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു കൊടുത്ത രാജേശ്വരി മുഖ്യമന്ത്രി പിണറായി വിജയനും പൊലിസിനുമെതിരേ കേട്ടാലറക്കുന്ന ഭാഷയിലാണ് മുദ്രാവാക്യം വിളിച്ചത്. ദൃശ്യം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധമുയര്‍ന്നു.
സോഝ്യല് മീഡിയ ആക്ടിവിസ്റ്റ് ഡി.ഡി.പിയ്ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഡി.ജി.പി ഇടപെട്ടതോടെ എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് കേസ്. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ക്ക് നേരേ കല്ലെറിഞ്ഞ സംഭവത്തിലും പൊലിസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളിലും രാജേശ്വരി പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."