രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമം; ഒടുവില്‍ മെട്രോ തൂണിനു മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി
കൊച്ചി: കൊച്ചി മെട്രോ തൂണിനു മുകളില്‍ കുടുങ്ങിയ പൂച്ചയെ മൂന്നു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. കഴിഞ്ഞ ആറു ദിവസമായി പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
വലിയ ക്രെയിനുകളും വലകളും എല്ലാം ഫയര്‍ഫോഴ്സ് സജ്ജമാക്കിയിരുന്നു. വലവീശി പിടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ തൂണില്‍ കയറി. ഇവരുടെ കൈയ്യിലാകുമെന്ന് കണ്ട പൂച്ച താഴേക്ക് ചാടി. താഴെ വിരിച്ചിരുന്ന വലയിലേക്ക് വീണ പൂച്ച പക്ഷേ പുറത്തേക്ക് ചാടി ഓടി.
എന്നാല്‍ താഴെ കാത്തുനിന്ന മൃഗസ്നേഹികളും നാട്ടുകാരും ഇതിനെ ഓടിച്ചുപിടിച്ചു. പിന്നീട് പൂച്ചയെ ആശുപത്രിയിലേക്ക് മാറ്റി. പൂച്ചയെ പിടികൂടുന്നതിനിടെ ഒരാള്‍ക്ക് പരുക്കേറ്റു. പൂച്ച മാന്തിയാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."