പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തി
എരുമപ്പെട്ടി: വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ്കുമാറിന്റെ ഓഫിസില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തി.
പഞ്ചായത്തിലെ വാര്‍ഡ് ഗ്രാമസഭകളില്‍ പ്രസിഡന്റ് പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കുത്തിയിരിപ്പ് സമരം. ഗ്രാമസഭ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കേണ്ടത് പഞ്ചായത്ത് പ്രസിഡന്റാണ്. പ്രസിഡന്റ് പങ്കെടുത്തില്ലെങ്കില്‍ വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിക്കണമെന്നാണ് പഞ്ചായത്ത് രാജില്‍ പറയുന്നത്.
റേഷന്‍കാര്‍ഡ് മുന്‍ഗണന പട്ടിക പരിശോധിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനായ് 18ാം തിയ്യതി മുതല്‍ ആരംഭിച്ച ഗ്രാമസഭകളിലാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പടെയുള്ള ഭരണ നേതൃത്വം പങ്കെടുക്കാതിരിക്കുന്നത്.
റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയില്‍ കയറികൂടിയിട്ടുള്ള അനര്‍ഹരെ ഒഴുവാക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതെ പ്രസിഡന്റ് ഒളിച്ചോടുകയാണെന്ന് ആരോപിച്ച പ്രതിപക്ഷ അംഗങ്ങള്‍ പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.
അതേ സമയം പ്രതി പക്ഷ അംഗങ്ങളുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ഗ്രാമ സഭകളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ അധ്യക്ഷത വഹിക്കണമെന്നാണ് ഭരണ സമിതി തീരുമാനമെടുത്തിരുന്നതെന്നും മറ്റ് ഔദ്യോഗിക തിരക്കുകള്‍ കൊണ്ടാണ് എല്ലാ ഗ്രാമസഭകളിലും പങ്കെടുക്കാന്‍ കഴിയാതിരിക്കുന്നതെന്നും പ്രസിഡന്റ് ഷേര്‍ളി ദിലീപ്കുമാര് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."