ആധാരമെഴുത്ത് മേഖലയെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറിനില്‍ക്കണമെന്ന്
തൃക്കരിപ്പൂര്‍: ആധാരമെഴുത്ത് മേഖലയെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും ആധാരം എഴുത്തുമായി ഒരു ബന്ധവും ഇല്ലാത്തവരിലേക്ക് സ്വത്തിന്റെ രേഖ തയാറാക്കുന്ന ഉത്തരവാദിത്വം ഏല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ഈ രംഗത്ത് തൊഴിലെടുക്കുന്നവരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിക്കുകയും കൂടിയാലോചന നടത്തുകയും ചെയ്യണം.
സമീപകാലത്ത് കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ പലതും ആധാരമെഴുത്തുകാരെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നവയാണ്. ലൈസന്‍സുള്ളവര്‍ക്ക് മാത്രമായി ആധാരമെഴുത്ത് തൊഴില്‍ മാറ്റി വയ്ക്കണമെന്ന് അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൃക്കരിപ്പൂര്‍ സി.എച്ച് മുഹമ്മദ് കോയ ടൗണ്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനില്‍കുമാര്‍ കൊട്ടറ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഡോ. വി.പി.പി മുസ്തഫ മുഖ്യാതിഥിയായിരുന്നു. കെ.ജി ഇന്ദുകലാധരന്‍, കെ.കെ രാജേന്ദ്രന്‍, എം. ഭാസ്‌കരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ടി.വി ബാലകൃഷ്ണന്‍, പി.വിജയകുമാര്‍, എ. അന്‍സാര്‍, ഒ.എം ദിനകരന്‍, വി. ശങ്കരന്‍ നമ്പൂതിരി, ബി. ദിവാകരന്‍, വി. മാധവന്‍ നായര്‍, പി.ആര്‍ കുഞ്ഞിരാമന്‍, കെ. ജനാര്‍ദ്ദനന്‍, ജനറല്‍ കണ്‍വീനര്‍ കെ.കെ കുമാര്‍, പി.പി കുഞ്ഞിക്കൃഷ്ണന്‍ നായര്‍, കെ.വി കുഞ്ഞമ്പു പൊതുവാള്‍, പി. അരവിന്ദാക്ഷന്‍, എം. ബാലഗോപാലന്‍, ബേബി ലത, എ.വി സീമ, എം. പ്രസന്ന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."