ദാകാർ കാർ റാലി: കാർലോസ് സൈൻസ് ചാമ്പ്യൻ കിരീടം ചൂടി
റിയാദ്: ആവേശോജ്വലമായ പരിസമാപ്‌തിക്കൊടുവിൽ സഊദിയിൽ നടന്ന മരുഭൂമിയിലൂടെയുള്ള ധാകാർ കാർ റാലിക്ക് പരിസമാപനം. 7000 കിലോമീറ്റർ നീണ്ട ദുർഘടകമായ പാതകളായ മണൽ പരപ്പുകളുടെ ട്രാക്കിൽ കടുത്ത വെല്ലുവിളി നേരിട്ട ട്രാക്കിൽ സ്‌പാനിഷ് കാറോട്ടക്കാരൻ കാർലോസ് സൈൻസ് ആണ് വിജയ കിരീരം ചൂടിയത്. ഇത് മൂന്നാം തവണയാണ് ദാക്കർ റാലിയിൽ കാർലോസിെൻറ ജയം. അവസാന ഘട്ടത്തിലെ മത്സരത്തിൽ ആറ് മിനിറ്റ് 21 സെക്കൻഡിെൻറ വ്യത്യാസത്തിൽ 57കാരൻ നിലവിലെ ചാമ്പ്യൻ ഖത്തറിെൻറ നാസർ അൽ അത്തിയയെ മറികടന്നാണ് വിജയം കൊയ്‌തത്.
മുതിർന്ന കാറോട്ട താരമായ കാർലോസ് പ്രമുഖ ഫോർമുല വൺ താരം കാർലോസ് സൈൻസ് ജൂനിയറിെൻറ പിതാവാണ്. മൂന്നാം തവണ സഊദിയിൽ എക്‌സ് റൈഡ് മിനി ഓടിച്ചാണ് വിജയത്തിലേക്ക് കുതിച്ചത്. 2010ൽ വോക്സ്വാഗണും 2018ൽ പീജിയോട്ടുമായിരുന്നു താരത്തിെൻറ വിജയ വാഹനങ്ങൾ. നിലവിലെ ചാമ്പ്യൻ നാസർ അൽ അത്തിയ ആറ് മിനിറ്റ് 24 സെക്കൻഡിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ഒമ്പത് മിനിറ്റ് 58 സെക്കൻഡ് അകലെ മാത്രം എത്തിച്ചേർന്ന ഫ്രഞ്ച് താരം സ്റ്റീഫൻ പീറ്റർഹാൻസൽ മൂന്നാം സ്ഥാനത്തായി. മോട്ടോർ ബൈക്ക് വിഭാഗത്തിൽ ഹോണ്ട മോട്ടേഴ്‌സിന്റെ അമേരിക്കൻ റൈഡർ റിക്കി ബാർബക് ആണ് വിജയി.
മധ്യപൂർവേഷ്യയിൽ ആദ്യമായെത്തിയ ദാക്കർ റാലി ഈ മാസം അഞ്ചിനാണ് ജിദ്ദയിൽനിന്ന് ആരംഭിച്ചത്. മരുഭൂമിയിലൂടെയും മലഞ്ചരിവുകളിലൂടെയും 7,000 കിലോമീറ്റര്‍ ദൂരത്തിൽ പ്രത്യേകം ഒരുക്കിയ ട്രാക്കിലൂടെയായിരുന്നു മത്സരം. റിയാദിന് സമീപം നിർമിക്കുന്ന ഖിദ്ദിയ വിനോദ നഗരത്തിലായിരുന്നു ഫിനിഷിങ് പോയൻറ്. 12 ഘട്ടങ്ങളിലുള്ള മത്സരത്തിനിടെ ഏഴാം ഘട്ടത്തിൽ കഴിഞ്ഞ ഞായറാഴ്ച റിയാദിന് സമീപം വാദി ദവാസിറിലുണ്ടായ അപകടത്തിൽ പോര്‍ചുഗീസ് മോട്ടോര്‍ബൈക്ക് റൈഡര്‍ പോള്‍ ഗോൺ ക്ലേവ്‌സ് മരിച്ചിരുന്നു. ബൈക്കിന് പുറമെ ട്രക്ക്, കാര്‍, ജീപ്പ് എന്നീ ഇനങ്ങളിലും ഒരേ ട്രാക്കിൽ തന്നെയായിരുന്നു മത്സരം നടന്നത്. ദുർഘടകമായ മരുഭൂമിയിലൂടെയുള്ള 7,000 കിലോമീറ്ററാണ് ഇവർ പിന്നിട്ടത്. ഇതിനാൽ തന്നെ ഏറ്റവും ശ്രമകരമേറിയ മത്സരമാണ് നേരിടേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."