ഓസീസിനെതിരേ ഇന്ത്യക്ക് മിന്നുന്ന ജയം, പരമ്പര
ബംഗളൂരു: ഒസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ മിന്നുന്ന വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഓസ്ട്രേലിയ ഉയര്‍ത്തിയ 287 റണ്‍സിന്റെ വിജയലക്ഷ്യം 15 പന്തും ഏഴും വിക്കറ്റും ശേഷിക്കേ ഇന്ത്യ അനായാസം മറികടന്നു. രോഹിത് ശര്‍മയുടെ സഞ്ച്വറിയും(119), ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധ സെഞ്ച്വറിയുമാണ്(89) ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്.
128 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും പറത്തിയാണ് ഹിറ്റ്മാന് തന്റെ 29ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 91 പിന്തില്‍ എട്ട് ഫോറുകള്‍ അടിച്ചുകൂട്ടിയാണ് കോലി ഇന്നിങ്സ് നയിച്ചത്. 35 പന്തില്‍ നിന്നും അറ് ഫോറും ഒരു സിക്സുമടക്കം 44 റണ്‍സ്് നേടിയ ശ്രേയസ് അയ്യരും മനീഷ് പാണ്ഡേയും പുറത്താകാതെ നിന്നു. നേരത്തേ ടോസ് നേടിയ ഓസീസ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ മഞ്ഞുവീഴ്ച ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങളില്‍ കണ്ണുവച്ച് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ ശിഖര്‍ ധവാനുപകരം കളത്തിലിറങ്ങിയ ലോകേഷ് രാഹുല്‍ 19റണ്‍സാണ് നേടിയത്. ഓസീസിനായി ആദം സാംപ, ആഷ്ടണ്‍ ആഗര്‍, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."