അമേരിക്കയുടെ നാടുകടത്തല്‍ നയത്തെ അംഗീകരിക്കില്ലെന്ന് മെക്‌സിക്കോ
മെക്‌സികോ സിറ്റി: അമേരിക്കയില്‍ കുടിയേറ്റ വിരുദ്ധ നീക്കങ്ങള്‍ നടപ്പിലാക്കുന്നതിനായി പ്രഖ്യാപിച്ച നാടുകടത്തല്‍ നയത്തിനെതിരേ മെക്‌സിക്കോ രംഗത്ത്.
ഒരു രാജ്യത്തെ സര്‍ക്കാര്‍ മറ്റൊരു രാജ്യത്തെ സര്‍ക്കാരിന് മുകളില്‍ നടപ്പാക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളെ രാജ്യത്തെ ജനങ്ങള്‍ക്കും സര്‍ക്കാരിനും അംഗീകരിക്കാനാവില്ലെന്ന് മെക്‌സിക്കന്‍ വിദേശകാര്യ മന്ത്രി ലൂയിസ് വിഡെഗരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഒരു കോടിയിലേറേ വരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്നും നാടുകടത്തുമെന്നും അമേരിക്ക പ്രഖ്യപിച്ചത്.
അമേരിക്കയില്‍ ഒഴിപ്പിക്കല്‍ നടപടിയുണ്ടാവുമ്പോള്‍ മെക്‌സിക്കോയിലേക്ക് വലിയരീതിയിലുള്ള കുടിയേറ്റമുണ്ടാവുമെന്നാണ് മെക്‌സിക്കോ ഭയപ്പെടുന്നത്. മെക്‌സിക്കോക്കാര്‍ മാത്രമല്ല മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും തങ്ങളുടെ രാജ്യത്തേക്ക് കുടിയേറുമെന്ന് അവര്‍ ഭയപ്പെടുന്നു.
യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സുരക്ഷ സെക്രട്ടറിയുടെയും മെക്‌സിക്കന്‍ സന്ദര്‍ശനത്തിനു തലേനാളാണ് ഈ പ്രഖ്യപനമെന്നതും ശ്രദ്ധേയമാണ്.നാടുകടത്തലിനെ കുറിച്ചുള്ള മെക്‌സിക്കോയുടെ ആശങ്കയെ ഇല്ലാതാക്കുക എന്നതായിരിക്കും ഇവരുടെ ദൗത്യം.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസത്തെ അമേരിക്കന്‍ സന്ദര്‍ശനം മെക്‌സിക്കന്‍ പ്രസിഡന്റ് ഉപേക്ഷിച്ചിരുന്നു. ദക്ഷിണ മെക്‌സിക്കോയില്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതുമായി സംബന്ധിച്ച ട്രംപിന്റെ ട്വീറ്റിനെ ചൊല്ലിയാണ് അദ്ദേഹം യാത്ര ഉപേക്ഷിച്ചിരുന്നത്. അദ്ദേഹത്തെ കണ്ട് നിലപാട് വ്യക്തമാക്കാനായിരിക്കും യു.എസ് സെക്രട്ടറിമാര്‍ ആദ്യം ശ്രമിക്കുക.
മുപ്പതു വര്‍ഷം നീണ്ട ഇരുരാജ്യങ്ങളുമായുള്ള സഹകരണ ബന്ധത്തിന് ഈ നിയമം വിള്ളല്‍ വരുത്തുമെന്നാണ് രാഷ്ട്രീയ വിദഗ്ദര്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."