HOME
DETAILS

മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നു

  
backup
January 20 2020 | 01:01 AM

ramesh-chennithala-todays-article-20-01-2020

 

നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്നതാണ് എന്ന തിരിച്ചറിവിലാണ് കേരളത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും അതിനെതിരേ യോജിച്ചുള്ള പ്രക്ഷോഭത്തിന് തയാറായത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ യാതൊരു ആത്മാര്‍ഥതയും ഇല്ലാത്ത സമീപനമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കേരള സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായത്. ഒരു വശത്ത് പ്രക്ഷോഭത്തിന്റെ നായകത്വം സ്വയം ചമഞ്ഞ് ന്യൂനപക്ഷ സംരക്ഷകനായി അഭിനയിക്കുകയും മറുവശത്ത് നരേന്ദ്ര മോദിക്കും അമിത് ഷാക്കും വേണ്ടി ഈ പ്രക്ഷോഭത്തെ അട്ടിമറിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മൂന്ന് കാര്യങ്ങളിലൂടെ ഈ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച ഇരട്ടത്താപ്പ് നയം വ്യക്തമാകും.

പൗരത്വ പ്രക്ഷോഭത്തിലെ
കേസും അറസ്റ്റും
പൗരത്വ നിയമ ഭേദഗതിയില്‍ കേരളത്തില്‍ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരേ ബി.ജെ.പി സര്‍ക്കാരുകളെ തോല്‍പ്പിക്കുന്ന രീതിയിലാണ് പിണറായി വിജയന്‍ നടപടികള്‍ സ്വീകരിച്ചത്. സംസ്ഥാനമങ്ങോളമിങ്ങോളം പ്രതിഷേധിച്ചവരെയെല്ലാം അറസ്റ്റ് ചെയ്ത് ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തി ജയിലില്‍ ഇട്ടു.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള 62 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. നാല്‍പ്പത്തി രണ്ട് പേരെയാണ് അവിടെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരേ ഇരുപതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കൊല്ലം ചിതറയില്‍ നിയമത്തിനെതിരേ പ്രതികരിച്ച 35 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ മഹല്ല് കമ്മറ്റി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തതിന് 200 ഓളം പേര്‍ക്കെതിരെയും, ഇടുക്കിയില്‍ 73 പേര്‍ക്കെതിരെയും കേസെടുത്തു. ആലപ്പുഴയില്‍ 178 പേര്‍ക്കെതിരെയും പത്തനംതിട്ടയില്‍ 120 പേര്‍ക്കെതിരെയും കോട്ടയത്ത് 130 പേര്‍ക്കെതിരെയും കേസെടുത്തു. സംസ്ഥാനത്ത് മൊത്തം ആയിരത്തിലധികം പേര്‍ക്കെതിരെയാണ് പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ കേസ് എടുത്തത്. കൂടാതെ, എലത്തൂരില്‍ മുഖ്യമന്ത്രി തന്നെ പങ്കെടുത്ത ഭരണഘടന സംരക്ഷണ സമിതിയുടെ അനൗണ്‍സ്‌മെന്റ് വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തതില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പൊലിസിനെതിരേ പത്രപ്രസ്താവന വരെ ഇറക്കേണ്ടി വന്നു.
യോഗി ആദിത്യനാഥും യദ്യൂരപ്പയും പ്രക്ഷോഭകരെ നേരിട്ട ശൈലിയില്‍ തന്നെയാണ് കേരളത്തിലും സര്‍ക്കാര്‍ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തെ നേരിടുന്നത്. ഒരേസമയം ഇതില്‍ നിന്ന് മുതലെടുപ്പ് നടത്തുകയും അതേ സമയം പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്യുന്നത്. ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന കൊലവിളിയുമായി കുറ്റ്യാടിയില്‍ പ്രകടനം നടത്തിയ ബി.ജെ.പിക്കാരോട് മൃദുസമീപനം പുലര്‍ത്തിയ സര്‍ക്കാരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്തതും അവരെ ജയിലില്‍ ആക്കിയതും.
എന്താണ് ഇതിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. ഭാവിയില്‍ പ്രതിഷേധവുമായി ഇറങ്ങാന്‍ തയാറാകുന്ന ജനങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക, അതുവഴി കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളുടെ മുനയൊടിക്കുക.
കേന്ദ്ര സര്‍ക്കാരിനെതിരേ കേരളത്തില്‍ ഒരു ജനകീയ പ്രക്ഷോഭം വളരാതിരിക്കണം എന്ന നിര്‍ബന്ധം ഏറ്റവും കൂടുതലുള്ളത് മുഖ്യമന്ത്രിക്കാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.
ദേശീയ ജനസംഖ്യാ
രജിസ്റ്റര്‍ നടപ്പാക്കല്‍
കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അഥവാ എന്‍.പി.ആറിന്റെ നടപടി ക്രമങ്ങളുമായി ഒരു കാരണവശാലും സഹകരിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ആദ്യം ഇത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ രഹസ്യമായി എന്‍.പി.ആറുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഒരു നോട്ടിഫിക്കേഷന്‍ ശ്രദ്ധയില്‍ പെട്ടു. പ്രതിപക്ഷം ശക്തമായി പ്രതികരിച്ചപ്പോള്‍ അത് പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ പറയുകയും ചെയ്തു. എന്നാല്‍ ഇവിടെയാണ് യഥാര്‍ഥ വഞ്ചന സര്‍ക്കാര്‍ നടത്തിയത്. 12. 11. 2019 ല്‍ സര്‍ക്കാര്‍ മറ്റൊരു ഉത്തരവ് ഇറക്കി. 218 / 2019 എന്ന ഉത്തരവില്‍ സെന്‍സസ് നടപടികള്‍ക്കൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ ആരംഭിക്കാനുള്ള ഉത്തരവായിരുന്നു അത്. ആ ഉത്തരവ് ഇതുവരെ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുമില്ല. ഇതാണ് പിന്നീട് തഹസില്‍ദാര്‍മാര്‍ക്ക് ലഭിച്ചത്. അവര്‍ക്കു ലഭിച്ച ഉത്തരവ് തഹസില്‍ദാര്‍മാര്‍ നടപ്പാക്കുക മാത്രമാണ് ചെയ്തത്. ചുരുക്കത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് അതേപടി പാലിക്കുക മാത്രമാണ് തഹസില്‍ദാര്‍മാര്‍ ചെയ്തത് എന്ന് വ്യക്തമാവുകയാണ്.
പ്രതിഷേധങ്ങളെ പതുക്കെ പതുക്കെ ഇല്ലാതാക്കുക. കുറച്ച് മാസങ്ങള്‍ കഴിയുമ്പോള്‍ സെന്‍സസ് നടത്തുക എന്ന രീതിയില്‍ എന്‍.പി.ആര്‍ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. ഇന്നലെ പുറത്ത് വന്ന ഒരു വാര്‍ത്ത സെന്‍സസിനു വരുമ്പോള്‍ ആധാര്‍ കാര്‍ഡോ പാസ്‌പോര്‍ട്ടോ കാണിക്കണം എന്നാണ്. അതിന്റെ അര്‍ഥം സെന്‍സസ് പൗരത്വ റജിസ്റ്ററിനുള്ള അടിസ്ഥാന രേഖയാക്കും എന്നത് തന്നെയാണ്. സെന്‍സസിന്റെ മറവില്‍ കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കാന്‍ രഹസ്യമായി പിണറായി ശ്രമിക്കുന്നുവെന്ന് തന്നെയാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ഇത് ചെയ്യുന്നത് മോദിക്കും അമിത് ഷാക്കും വേണ്ടിയാണെന്നും അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കറിയാം.

യു.എ.പി.എയിലെ ഇരട്ടത്താപ്പ്
യു.എ.പി.എ ചുമത്തുന്നതിലെ ഇരട്ടത്താപ്പാണ് മറ്റൊന്ന്. നവംബര്‍ മൂന്നിനാണ് സി.പി.എം അംഗങ്ങളായ അലന്‍, താഹ എന്നീ രണ്ട് ചെറുപ്പക്കാരെ മാവോയിസ്റ്റുകള്‍ എന്നാരോപിച്ചുകൊണ്ട് അറസ്റ്റ് ചെയ്തതും അവര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയതും. ഈ നടപടി തെറ്റെന്ന് സി.പി.എം സെക്രട്ടറിയേറ്റ് ആദ്യം പ്രസ്താവന ഇറക്കി. കുറച്ച് കഴിഞ്ഞു അലനേയും താഹയേയും തള്ളിപ്പറഞ്ഞു. പിന്നെ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അവസാനം ആ കേസ് എന്‍.ഐ.എക്ക് വിട്ടു. എന്നുവച്ചാല്‍ സ്വന്തം പാര്‍ട്ടി അംഗങ്ങളായ ചെറുപ്പക്കാരെ അമിത് ഷാ നയിക്കുന്ന എന്‍.ഐ.എ യുടെ കയ്യില്‍ കൊണ്ടുപോയി കൊടുക്കുകയായിരുന്നു എന്നു ചുരുക്കം. അമിത് ഷാ കാണിച്ചുകൊടുക്കുന്ന വഴിയില്‍ സഞ്ചരിക്കുന്ന വിനീത വിധേയനായി അധഃപതിച്ചിരിക്കുകയാണെന്ന് പിണറായി വിജയന്‍ ഇതിലൂടെ വീണ്ടും തെളിയിച്ചു.
ഇത് സുരക്ഷിത കോട്ടയാണ് എന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഒരു കാര്യം മറക്കരുത്. ഇതിലും വലിയ കോട്ടയായി നിങ്ങള്‍ കരുതിയ ബംഗാളും ത്രിപുരയും ഒക്കെ ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായി. അപ്പോള്‍ വാചകക്കസര്‍ത്തുകൊണ്ട് കാര്യമില്ല. പറയുന്ന വാക്കുകളോട് അല്‍പ്പമെങ്കിലും നീതി പുലര്‍ത്തുന്ന നടപടികള്‍ ഉണ്ടാകണം. അതാണ് കാലഘട്ടത്തിന്റെ ആവശ്യം. നിര്‍ഭാഗ്യവശാല്‍, കേരളത്തിന്റെ മുഖ്യമന്ത്രി പൗരത്വ വിഷയത്തില്‍ പറയുന്നതിന്റെ കടക വിരുദ്ധമായ കാര്യങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇത് ഇരട്ടത്താപ്പ് ആണ്. ഇത് കേരള ജനത തിരിച്ചറിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  22 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  22 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago