'സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡയെ യുവാക്കളെ അണിനിരത്തി പ്രതിരോധിക്കും'
അന്തിക്കാട്: സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡയെ യുവാക്കളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രന്‍ പറഞ്ഞു. നവോത്ഥാന കേരളത്തിനായി പുരോഗമന യുവത്വം എന്ന മുദ്രാവാക്യവുമായി എ.ഐ.വൈ.എഫ് നടത്തുന്ന നവോത്ഥാന സംരക്ഷണ ജാഥകളുടെ വടക്കന്‍ മേഖലാജാഥക്ക് അന്തിക്കാട് ചടയന്‍മുറി സ്മാരക രക്തസാക്ഷി മണ്ഡപത്തില്‍ നല്‍കിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഫാസിസ്റ്റ് അജന്‍ഡയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഭരണഘടനയേയും ഭരണഘടന സ്ഥാപനങ്ങളെയും വെല്ലുവിളിക്കുന്നു. അയോധ്യയുടെ പേര് പറഞ്ഞ് വടക്കേ ഇന്ത്യയിലും ശബരിമലയുടെ പേരില്‍ തെക്കേ ഇന്ത്യയിലും കുഴപ്പങ്ങള്‍ ഉണ്ടാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതായും രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.
സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആര്‍ മുരളീധരന്‍ അധ്യക്ഷനായി. മന്ത്രി വി.എസ് സുനില്‍കുമാര്‍, കെ.രാജന്‍ എം.എല്‍.എ, ജാഥ ലീഡറും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയുമായ മഹേഷ് കക്കത്ത്, ജാഥ ഡയരക്ടര്‍ പി. ഗവാസ്, കെ.പി സന്ദീപ്, രാഗേഷ് കണിയാംപറമ്പില്‍, കെ.എം കിഷോര്‍ കുമാര്‍, വൈശാഖ് അന്തിക്കാട്, ടി.വി ദിപു സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."