സിറിയ: സര്‍ക്കാറുമായി മുഖാമുഖം ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം
അലപ്പോ: സ്ഫോടനങ്ങളും ഏറ്റുമുട്ടലുകളും ശക്തമായി തുടരുന്നതിനിടെ സര്‍ക്കാര്‍ പ്രതിനിധികളുമായി മുഖാമുഖം ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം. ജനീവയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ആവശ്യം. 'രണ്ടു മുറികളില്‍ ഇരുന്ന് പരസ്പരം കാണാതെയുള്ള ചര്‍ച്ചകളേക്കാള്‍ ഏറെ ഫലപ്രദമായിരിക്കും നേര്‍ക്കു നേരെ ഇരുന്ന് കാര്യങ്ങള്‍ പറയുന്നത്. ഇത് സമയവും ലാഭിക്കും. മത്രമല്ല, കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടാനും സഹായിക്കും'. - പ്രതിപക്ഷം പറഞ്ഞു.
ഇതിനു മുമ്പ് നടന്ന ചര്‍ച്ചകളിലൊന്നും ഇരു പക്ഷവും നേര്‍ക്കുനേര്‍ സംസാരിച്ചിട്ടില്ലെന്നും പ്രതിപക്ഷം പറഞ്ഞതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇതുവരെ നടന്ന ചര്‍ച്ചകളൊന്നും ഒട്ടും ഫലപ്രദമായിരുന്നില്ലെന്ന് ഫ്രീ സിറിയന്‍ ആര്‍മി കമാന്‍ഡര്‍ ഫാരിസ് ബയൂഷ് പ്രതികരിച്ച. ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോ കൂടിക്കാഴ്ചയും ആരംഭിക്കുന്നത്. എന്നാല്‍ ഫലമില്ല. രാജ്യത്തെ പ്രശ്നങ്ങള്‍ നിരന്തരം വഷളാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."