സൗഹൃദത്തിന്റെ നാട്ടുവര്‍ത്തമാനം പങ്കുവെച്ച് എസ്.കെ.എസ്.എസ്.എഫ് ഗ്രാമ ജാലിക
കാവുമന്ദം: മതങ്ങള്‍ക്കിടയിലും അയല്‍വാസികള്‍ക്കിടയിലും നിലനിന്നിരുന്ന പഴയകാല സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ പങ്കുവെച്ച ഗ്രാമ ജാലിക ശ്രദ്ധേയമായി. രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ഈമാസം 26ന് കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം ജില്ലയിലെ 160 ശാഖകളില്‍ നടക്കുന്ന ഗ്രാമ ജാലികയുടെ ജില്ലാതല ഉദ്ഘാടനം കാവുംമന്ദത്ത് നടന്നു. കാവുമന്ദം മദ്‌റസയുടെ പരിസരത്ത് നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ സമസ്ത ജില്ലാ അധ്യക്ഷന്‍ കെ.ടി ഹംസ മുസ്‌ലിയാര്‍, മാധവന്‍ നായര്‍, ഷെമി കൊറ്റ്യേട്ടുമ്മല്‍, രാധാകൃഷ്ണന്‍ കല്ലാട്ട്മല്‍, ബാലകൃഷ്ണന്‍നായര്‍, ടി.പി ദേവസ്യ തലച്ചിറ, എം.എ ജോസഫ്, എ.എസ് ജോര്‍ജ് മാസ്റ്റര്‍, ഇബ്രാഹീം ഹാജി, മുസ്തഫ പാറക്കണ്ടി, പോക്കര്‍ പള്ളിക്കണ്ടി, ബീരാന്‍ പള്ളിയാലില്‍, മഹല്ല് ഖത്തീബ് സുഹൈല്‍ വാഫി, ജുബൈര്‍ ദാരിമി, അബ്ബാസ് വാഫി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹിയുദ്ദീന്‍ കുട്ടി യമാനി, സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ് വാഫി, സാജിദ് മൗലവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."