HOME
DETAILS

സമൂഹമാധ്യമങ്ങള്‍ വഴി മയക്കുമരുന്നു കച്ചവടം നടത്തിയ രണ്ടുപേര്‍ പിടിയില്‍

  
backup
January 08 2019 | 19:01 PM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%ae%e0%b4%af%e0%b4%95

 

കൊച്ചി: സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ വഴി ഓഫര്‍ റേറ്റിന് നഗരത്തില്‍ ഹാഷിഷും, കഞ്ചാവും വിറ്റഴിച്ചിരുന്ന രണ്ടംഗ സംഘം കൊച്ചി സിറ്റി ഷാഡോ പൊലിസിന്റെ പിടിയിലായി. പള്ളുരുത്തി സ്വദേശി സുബിന്‍ (24), ഇടുക്കി വണ്ടിപെരിയാര്‍ സ്വദേശിയും കരിമുഗളില്‍ താമസക്കാരനുമായ രാജന്‍ സെല്‍വം (37) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും വില്‍പനയ്ക്കായി തയാറാക്കിയ നിലയിലുള്ള നിരവധി പാക്കറ്റ് ഹാഷിഷും കഞ്ചാവും ലഹരി വസ്തുക്കള്‍ വിറ്റഴിച്ച് കിട്ടിയ 49500 രൂപ, ഇലക്‌ട്രോണിക് ത്രാസ് തുടങ്ങിയവ കണ്ടെടുത്തു.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ വില്‍പന നടത്തുവാനായി സ്റ്റോക്ക് ചെയ്ത ഹാഷിഷും കഞ്ചാവും സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശിന്റെ നിര്‍ദേശപ്രകാരം നഗരത്തില്‍ ഷാഡോ പൊലിസ് നടത്തിയ ശക്തമായ പരിശോധനകളെ തുടര്‍ന്ന് വില്‍പന നടത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നായിരുന്നു സംഘം 40 ശതമാനം ഓഫര്‍ നല്‍കി വിറ്റഴിച്ചിരുന്നത്.
വാട്‌സ് അപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിലെ ഗ്രൂപ്പുകള്‍ വഴിയാണ് ലഹരി വസ്തുക്കള്‍ വിറ്റഴിച്ചിരുന്നത്. ലഹരിവിപണിയില്‍ 20 ഗ്രാം തൂക്കം വരുന്ന രണ്ടായിരം രൂപ വിലയുള്ള ഒരു പാക്കറ്റ് കഞ്ചാവിന് ഓഫര്‍ കഴിഞ്ഞ് 1200 രൂപയായിരുന്നു സംഘം ഈടാക്കിയിരുന്നത്.
മുന്തിയ ഇടപാടുകാര്‍ക്കിടയില്‍ മാത്രമായിരുന്നു ഹാഷിഷ് വിറ്റഴിച്ചിരുന്നത്. ഡി.സി.പി ജെ.ഹിമേന്ദ്രനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും എത്തിക്കുന്ന ഹാഷിഷും കഞ്ചാവും രാജന്‍ സെല്‍വത്തിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയില്‍ നഗരത്തില്‍ ചുറ്റി സഞ്ചരിച്ചായിരുന്നു ലഹരി ഉപഭോക്താക്കള്‍ക്കിടയില്‍ എത്തിച്ചിരുന്നത്.
ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സി.ഐ. അനന്തലാല്‍, ഷാഡോ എസ്.ഐ എ.ബി വിബിന്‍, സി.പി.ഒമാരായ അഫ്‌സല്‍, ഹരിമോന്‍, ഉസ്മാന്‍, സാനു, വിനോദ്, സനോജ്, യൂസഫ്, സുനില്‍, അനില്‍, രഞ്ജിത്ത്, സന്ദീപ്, വിശാല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago