സംവരണ അട്ടിമറി ഭരണഘടനാവിരുദ്ധം: കെ.എസ്.ടി.യു
കോഴിക്കോട്: പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഇത് സാമൂഹ്യനീതി നിഷേധിക്കലാണെന്നും കെ.എസ്.ടി.യു സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. പിന്നാക്ക ന്യൂനപമക്ഷ ദളിത് വിഭാഗങ്ങളുടെ നീതി നിഷേധിക്കുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന ഇന്ത്യന്‍ അഡ്മിനേസ്‌ട്രേറ്റീവ് സര്‍വിസിനു തുല്യ പദവി നല്‍കുന്നതുമായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ് )നുള്ള ഇടതു സര്‍ക്കാറിന്റെ സംവരണ നിഷേധം ഫാസിസമാണെന്ന് യോഗം വിലയിരുത്തി. പിന്നാക്ക വിഭാഗങ്ങളോടുള്ള സര്‍ക്കാറിന്റെ ഈ വെല്ലുവിളിക്കെതിരെ പ്രതിഷേധമുയരുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. ഉദ്യോഗ നിയമനത്തില്‍ നീതി നിഷേധിക്കുന്ന ഈ തീരുമാനത്തില്‍ പി.എസ്.സി അംഗീകാരം നല്‍കരുതെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍ അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി വി കെ മൂസ്സ, ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുള്ള വാവൂര്‍, ട്രഷറര്‍ കരീം പടുകുണ്ടില്‍, പി.കെ അസീസ്, പി പി മുഹമ്മദ്, പി കെ എം ഷഹീദ്, എം അഹമ്മദ്, പി.ടി എം ഷറഫുന്നീസ, എം എസ് സിറാജ്, പി വി ഹുസൈന്‍, എം എ ജാബിര്‍, സിദ്ധീഖ് പാറേക്കോട്ട്, നിസാര്‍ കമ്പ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."