വിദേശത്ത് നഴ്സ്: നോര്‍ക്ക റൂട്സ് പരിശീലനം നല്കുന്നു
വിദേശത്ത് തൊഴില്‍തേടുന്ന യോഗ്യരായ നഴ്സുമാര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നോര്‍ക്ക റൂട്ട്സ് പരിശീലനം നല്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്സിങ് മേഖലയില്‍ തൊഴില്‍ നേടുന്നതിന് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിങ് പരീക്ഷ പാസാകേണ്ടതുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് മുഖേനയാണ് രണ്ടാംഘട്ട പരിശീലനം നല്‍കുന്നത്.
കോഴ്സ് തുകയുടെ 75 ശതമാനം നോര്‍ക്ക വഹിക്കും. താല്പര്യമുള്ളവര് 31ന് മുന്‍പ് നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ടോള്‍ഫ്രീ നമ്പര്‍: 1800425 3939. ഫോണ്‍: 9497319640, 9895762632.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."