ഐ.എസ് മേധാവി ബഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരുക്ക്
ബഗ്ദാദ്: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിക്ക് യു.എസ് വ്യോമാക്രമണത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ട്. ഒരു ഇറാഖി ടി.വി ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്നലെ നിനേവേ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തിലാണ് ബഗ്ദാദി ഉള്‍പ്പെടെയുള്ള ഐ.എസ് നേതാക്കള്‍ക്ക് പരുക്കേറ്റതെന്ന് ഇറാഖി ടി.വി ചാനലായ അല്‍സുമാരിയ അവകാശപ്പെടുകയായിരുന്നു. ഇറാഖിനും സിറിയക്കുമിടയിലെ അതിര്‍ത്തി പ്രദേശത്താണ് വ്യോമാക്രമണം നടത്തിയത്. പരുക്കേറ്റതിനെ തുടര്‍ന്ന് ബഗ്ദാദി ഐ.എസ് നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. ബഗ്ദാദിയും മറ്റു ഐ.എസ് നേതാക്കളും കാറില്‍ സിറിയയില്‍ നിന്നും ഇറാഖിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടായത്. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു സ്ഥിരീകരണവും വന്നിട്ടില്ലെന്ന് യു.എസ് വക്താവ് ക്രിസ് ഗാവര്‍ പറഞ്ഞു. 2015 മാര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ ബഗ്ദാദിക്കൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."