HOME
DETAILS

കിം നാമിന്റെ കൊല: മലേഷ്യ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് ഉ. കൊറിയ

  
backup
February 23 2017 | 19:02 PM

%e0%b4%95%e0%b4%bf%e0%b4%82-%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%ae%e0%b4%b2%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%b0



സിയോള്‍: കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ മലേഷ്യക്കെതിരേ ഉത്തര കൊറിയ രംഗത്ത്. തങ്ങളുടെ പൗരന്റെ മരണത്തില്‍ മലേഷ്യ ഉത്തരവാദികളാണെന്നും അവര്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണു ശ്രമിക്കുന്നതെന്നും ഉത്തര കൊറിയ ആരോപിച്ചു.
ഇതാദ്യമായാണ് കിമ്മിന്റെ കൊലപാതകത്തില്‍ ഔദ്യോഗികതലത്തില്‍ പ്രതികരണമുണ്ടാകുന്നത്. എന്നാല്‍, ഉത്തര കൊറിയന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി(കെ.സി.എന്‍.എ) റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ കിമ്മിന്റെ പേര് പരാമര്‍ശിക്കുന്നില്ല.
നയതന്ത്ര പാസ്‌പോര്‍ട്ടുമായി സഞ്ചരിച്ച തങ്ങളുടെ പൗരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലേഷ്യയില്‍ മരിക്കുകയായിരുന്നു. വിഷം കൊടുത്തു കൊല്ലുകയായിരുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സംഭവത്തില്‍ ദക്ഷിണ കൊറിയന്‍ അധികൃതര്‍ ഉയര്‍ത്തിയ ഉത്തര കൊറിയന്‍ വിരുദ്ധ ഗൂഢാലോചനയ്‌ക്കൊപ്പം മലേഷ്യന്‍ സര്‍ക്കാരും ചേര്‍ന്നിരിക്കുകയാണ്-റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, സംഭവത്തില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഇന്റര്‍പോള്‍ സഹായം തേടിയിട്ടുണ്ട്. നാലുപേര്‍ക്കെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കണമെന്നാണ് മലേഷ്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വിഷാംശം അകത്തുകയറിയാണ് കിം മരിച്ചത്. വിമാനം കാത്തിരിക്കെ രണ്ടു സ്ത്രീകള്‍ നാമിന്റെ മുഖത്തേക്ക് വിഷദ്രാവകം ഒഴിക്കുകയായിരുന്നുവെന്ന് മലേഷ്യന്‍ പൊലിസ് കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഐഫോൺ 17 പ്രീ ഓർഡർ ഇന്ന് ആരംഭിച്ചു; 3,500 ദിർഹം വരെ ലാഭിക്കാവുന്ന ഓഫറുകൾ പ്രഖ്യാപിച്ച് റീട്ടെയിലർമാർ

uae
  •  4 days ago
No Image

ക്രിക്കറ്റിൽ എന്നെ വളരെയധികം പ്രചോദിപ്പിച്ചത് ആ താരമാണ്: ഗിൽ

Cricket
  •  4 days ago
No Image

കുന്നംകുളത്ത് സ്വകാര്യ ബസ്സിൽ പുക ഉയർന്നു; ഭയന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരുക്ക്

Kerala
  •  4 days ago
No Image

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതരെ സഹായിക്കാൻ 2500 ടൺ മാനുഷിക സഹായവുമായി യുഎഇ

uae
  •  4 days ago
No Image

ബിഹാറിന് പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വരുന്നു: ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന

Kerala
  •  4 days ago
No Image

കൊച്ചിയില്‍ പൊലിസിനെ കുഴക്കിയ മോഷണം; പിന്നില്‍ കൊള്ള സംഘമല്ല, 21 വയസുള്ള യുവാവ്, പൊലിസ് പിടിയില്‍

Kerala
  •  4 days ago
No Image

ഇസ്റാഈൽ വംശഹത്യ: ഇന്ന് പള്ളികളിൽ പ്രാർഥന നടത്തണമെന്ന് സമസ്ത

Kerala
  •  4 days ago
No Image

രജിസ്ട്രാറുടെ 'കടുത്ത' നടപടി; നഷ്ടത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്ഷാമബത്തയില്ല

Kerala
  •  4 days ago
No Image

സൈക്കിളില്‍ നിന്നു വീണ കുട്ടിയുടെ കൈയിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്ററിട്ടു, മുറിവ് പഴുത്ത് വ്രണവുമായി; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം

Kerala
  •  4 days ago
No Image

ഹജ്ജ് 2026; ഏറ്റവും കുറവ് വിമാന സർവിസുകൾ കരിപ്പൂർ അടക്കം നാല് വിമാനത്താവളങ്ങളിൽ

Kerala
  •  4 days ago