അപകടക്കെണിയൊരുക്കി മാന്‍ഹോളുകള്‍
കുന്നത്ത്പാലം: കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവൃത്തികള്‍ നടക്കുന്ന പൂളക്കടവ്, ഒളവണ്ണ, മാത്തറ, പാലാഴി റോഡുകളില്‍ ടാര്‍ ചെയ്ത ഉപരിതലത്തില്‍നിന്ന് ഒന്നര ഇഞ്ചോളം ഉയരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒ.എഫ്.സി മാന്‍ഹോളുകള്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടക്കെണിയൊരുക്കുന്നതായി പരാതി. ഈ റോഡുകളില്‍ പത്തിലധികം മാന്‍ഹോളുകളാണ് ഈ വിധം ഉയര്‍ന്നു നില്‍ക്കുന്നത്. കനമുള്ള ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് ചതുരാകൃതിയില്‍ നിര്‍മിച്ചിട്ടുള്ള മാന്‍ഹോളിന്റെ മൂര്‍ച്ചയേറിയ വശങ്ങളിലും മൂലകളിലും തട്ടി ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളുടെ ടയര്‍ പൊട്ടി അപകടത്തില്‍പെടുന്നത് പതിവായിട്ടുണ്ട്. നിര്‍മാണ നിബന്ധനകള്‍ പ്രകാരം നിലവിലുണ്ടായിരുന്ന റോഡിലെ നടപ്പാത ഉള്‍പ്പെടെ ചേര്‍ത്ത് അഞ്ചു മീറ്റര്‍ വീതിയില്‍ ടാറിങ് നടത്തിയതോടെ കാല്‍ നടയാത്ര അസാധ്യമായ സാഹചര്യവും ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."