്മതവിദ്യാഭ്യാസ മുന്നേറ്റത്തിന് സമസ്തയുടെ പങ്ക് നിസ്തുലം: ജിഫ്രി തങ്ങള്‍
കോഴിക്കോട്: മതവിദ്യാഭ്യാസ മുന്നേറ്റത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പങ്ക് നിസ്തുലമാണെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ നടന്ന അറബിക് കോളജ് ഭാരവാഹികളുടെ കണ്വന്ഷന് സമസ്ത ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദര്‍ശങ്ങളില്‍ അടിയുറച്ചും ദേശസ്നേഹവും സാമുദായിക സൗഹൃദവും സുദൃഡമാക്കിയും ഗുരു- ശിഷ്യ ബന്ധം സ്ഥാപിച്ചും രാജ്യനന്മ ലക്ഷ്യമാക്കിയുമാണ് സമസ്തയുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് അധ്യാപകരും വിദ്യാര്‍ഥികളും സ്ഥാപന ഭാരവാഹികളും ശ്രമിക്കണമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷനായി.
മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹിമാന് മുസ്ലിയാര്, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, കെ.ടി ഹംസ മുസ്ലിയാര്, കെ ഉമര്‍ ഫൈസി മുക്കം, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി, ആര്.വി കുട്ടിഹസ്സന് ദാരിമി സംസാരിച്ചു. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട് സ്വാഗതവും വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."