HOME
DETAILS

മുഴുവന്‍ ഗുണഭോക്താക്കളും വീട് നിര്‍മിക്കുന്നത് മൂന്ന് ജില്ലകളില്‍ മാത്രം

  
backup
January 21 2020 | 17:01 PM

%e0%b4%ae%e0%b5%81%e0%b4%b4%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%97%e0%b5%81%e0%b4%a3%e0%b4%ad%e0%b5%8b%e0%b4%95%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81

കൊണ്ടോട്ടി: സംസ്ഥാനത്ത് ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തിലെ ഗുണഭോക്താക്കളില്‍ വീടുനിര്‍മാണത്തിനായി മുഴുവന്‍ പേരും തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ടത് മൂന്ന് ജില്ലകളില്‍ മാത്രം.
എറണാകുളം, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കളും തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ട് വീട് നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. സംസ്ഥാനത്ത് ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തില്‍ 99,856 ഗുണഭോക്താക്കളാണ് ഭൂമിയുള്ള ഭവന രഹിതരായുള്ളത്. എന്നാല്‍ ഇവരില്‍ 91,765 പേരാണ് ഇതുവരെ തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ട് ഫണ്ട് കൈപ്പറ്റി വീട് നിര്‍മാണം ആരംഭിച്ചത്.
ഇവരില്‍ 62,963 പേര്‍(68.61 ശതമാനം)ഇതിനകം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. എന്നാല്‍ ഒന്നര വര്‍ഷത്തിലേറെയായി 8,091 ഗുണഭോക്താക്കള്‍ ഇതുവരെ പദ്ധതിയോട് സഹകരിച്ചിട്ടില്ല.
എറണാകുളം ജില്ലയില്‍ 5,540 പേരാണ് ഭൂമിയുള്ള ഭവനരഹിതരായുള്ളത്. ഇവരില്‍ മുഴുവന്‍ പേരും തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ട് പ്രവൃത്തികള്‍ തുടങ്ങി. ഇതില്‍ 4,633 ഗുണഭോക്താക്കളും നിര്‍മാണം പൂര്‍ത്തിയാക്കി. വയനാട്ടില്‍ 3,907 ഗുണഭോക്താക്കളില്‍ 2,029 പേരും നിര്‍മാണം പൂര്‍ത്തിയാക്കി.
കണ്ണൂരില്‍ 2430 ഗുണഭോക്താക്കളില്‍ 1,941 പേരും വീട് നിര്‍മിച്ചു. മറ്റുള്ള നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. വീടിന് അര്‍ഹരായിട്ടും തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടാത്ത ഗുണഭോക്താക്കള്‍ ഏറെയുള്ളത് പാലക്കാട് ജില്ലയിലാണ്. ഇവിടെ ആകെയുള്ള 13,888 പേരില്‍ 12,220 പേരാണ് കരാറില്‍ ഏര്‍പ്പെട്ട് പ്രവൃത്തികള്‍ തുടങ്ങിയത്.
16,68 പേര്‍ ഇതുവരെ കരാറിലേര്‍പ്പെടാനോ പ്രവൃത്തികള്‍ തുടങ്ങാനോ തയാറായിട്ടില്ല. തിരുവനന്തപുരം 1,090,കൊല്ലം 675, പത്തനംതിട്ട 118, കോട്ടയം 421, ആലപ്പുഴ 1,193, ഇടുക്കി 1,215, തൃശൂര്‍ 766, മലപ്പുറം 616, കോഴിക്കോട് 28, കാസര്‍കോട് 295 ഗുണഭോക്താക്കളും ഇതുവരെ കരാറിലേര്‍പ്പെട്ടിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago