റവന്യൂ ദിനാഘോഷം ഹൃദ്യമാക്കി ജില്ലാ ഭരണകൂടം
കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 122 പേര്‍ക്ക് 1.2 കോടി രൂപ ധനസഹായം,വിവിധ താലൂക്കുകളിലായി 50 പേര്‍ക്ക് പട്ടയം,ജില്ലാ ഭരണകൂടം സംഘടിപ്പിച്ച റവന്യൂ ദിനാഘോഷം ആനുകൂല്യ വിതരണം കൊണ്ട് ഹൃദ്യമായി. കല്ലുവാതുക്കല്‍ വടുതല ഒലിപ്പുറത്ത് ചരുവിള വീട്ടില്‍ സരോജത്തിന് പട്ടയം കൈമാറിക്കൊണ്ട് എന്‍. വിജയന്‍പിള്ള എം. എല്‍. എ ആനുകൂല്യങ്ങളുടെ വിതരണത്തിന് തുടക്കം കുറിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഉദ്യോഗസ്ഥ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് എം .എല്‍ .എ പറഞ്ഞു. വിതരണം ചെയ്ത പട്ടയങ്ങളില്‍ മൂന്നു ലാന്റ് ട്രൈബ്യൂണല്‍ പട്ടയങ്ങളും ഉള്‍പ്പെടുന്നു. റീ സര്‍വെ സംബന്ധിയായ അപാകതകള്‍ പരിഹരിച്ച് 304 ഉത്തരവുകളും ദിനാഘോഷ ചടങ്ങില്‍ വിതരണം ചെയ്തു.
ജില്ലാ കലക്ടര്‍ മിത്ര .ടി റവന്യൂ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. എ.ഡി.എം ഐ അബ്ദുല്‍ സലാം അധ്യക്ഷനായി. സബ് കലക്ടര്‍ ഡോ. എസ് ചിത്ര, അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്ത്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.ടി വര്‍ഗീസ് പണിക്കര്‍, ജെ ദേവപ്രസാദ്, ആര് രഘുപതി, ആര് അനില്‍കുമാര്‍, എ ഷിബു, കൊല്ലം തഹസീല്‍ദാര്‍ പി ആര് ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."