സ്ഥാപക നേതാക്കളുടെ ധന്യസ്മൃതിയില്‍ ദാറുല്‍ഹുദായില്‍ അനുസ്മരണ പ്രാര്‍ഥനാ സമ്മേളനം
ഹിദായ നഗര്‍ (തിരൂരങ്ങാടി): ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കും സംവിധാനങ്ങള്‍ക്കും ആശയവും രൂപവും നല്‍കിയ സ്ഥാപക നേതാക്കളുടെ ധന്യമായ ഓര്‍മയില്‍ അനുസ്മരണ പ്രാര്‍ഥനാ സമ്മേളനം നടത്തി.
സ്ഥാപന ശില്‍പികളായ എം.എം ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്‌ലിയാര്‍, ഡോ. യു.ബാപ്പുട്ടി ഹാജി, ദീര്‍ഘകാലം ദാറുല്‍ഹുദായെ വഴിനടത്തിയ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരുടെ അനുസ്മരണ പ്രാര്‍ഥനാസമ്മേളനമാണ് കാംപസില്‍ നടന്നത്.
മഗ്‌രിബ് നിസ്‌കാരാനന്തരം ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖ്ബറ സിയാറത്തോടെയാണ് സമ്മേളനത്തിന് തുടക്കംകുറിച്ചത്.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലെലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ദീര്‍ഘ വീക്ഷണത്തോടെയും നിസ്വാര്‍ത്ഥ സേവനം നടത്തിയുമാണ് സമസ്തയുടെ മുന്‍കാല നേതാക്കള്‍ കേരളത്തില്‍ വിദ്യാഭ്യാസ മുന്നേറ്റമുണ്ടാക്കിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. ദാറുല്‍ഹുദാ വിസി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉമറുല്‍ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍, മുസ്തഖീം അഹ്മദ് ഫൈസി ബിഹാര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. യു.ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. ബുക്ക് പ്ലസ് പുറത്തിറക്കിയ എ. സജീവന്റെ 'ഒരു അമുസ്‌ലിമിന്റെ പ്രിയപ്പട്ട ഇസ്‌ലാം' ഗ്രന്ഥത്തിന്റെ ഹിന്ദി വിവര്‍ത്തനം നടത്തിയ പ്രൊഫ. ഡോ. മുഹമ്മദ് കുഞ്ഞ് മേത്തറിനുള്ള ഉപഹാരം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി കൈമാറി. സമാപന പ്രാര്‍ഥനക്ക് കോഴിക്കോട് വലിയ ഖാസി അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കാളാവ് സൈദലവി മുസ്‌ലിയാര്‍, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഖാദിര്‍ ഫൈസി കുന്നുംപുറം, കെ.സി മൂഹമ്മദ് ബാഖവി, സി .യൂസുഫ് ഫൈസി മേല്‍മുറി, ഇബ്രാഹീം ഫൈസി തരിശ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, ഡോ. യു.വി.കെ മുഹമ്മദ്, ഹംസ ഹാജി മൂന്നിയൂര്‍, മുഹമ്മദലി ഹാജി കുറ്റൂര്‍, അബ്ദുല്‍ മുഹൈമിന്‍ ഹാജി, അബ്ദുല്‍ ഹമീദ് ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."