ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: യു.ഡി.എഫ്
കൊല്ലം: കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് ഡി.സി.സിയില്‍ ചേര്‍ന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം ആരോപിച്ചു. കമസമാധാന തകര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് 23ന് കലക്ടറേറ്റ് വളയും.
ശബരിമലയിലെ വിശ്വാസവും ആചാരവും ലംഘിച്ച് നിരീശ്വരവാദം വളര്‍ത്താനും അതുവഴി രാഷ്ട്രീയലാഭം നേടാനുമുള്ള നീക്കം നടത്തുന്ന സി.പി.എം നേതൃത്വം ഒരു വശത്തും വര്‍ഗീയത വളര്‍ത്തി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ബി.ജെ.പി സംഘപരിവാര്‍ സംഘടനകള്‍ മറുവശത്തും നിന്ന് നടത്തുന്ന പോരാട്ടം കേരളത്തെ ഒരു കലാപ ഭൂമിയാക്കി മാറ്റിയിരിക്കുകയാണ്.
പ്രളയക്കെടുതിമൂലം വലയുന്ന കേരളത്തില്‍ വിലക്കയറ്റം രൂക്ഷമായിരിക്കുന്നു. ജില്ലയില്‍ കശുവണ്ടി അടക്കമുള്ള പരമ്പരാഗത മേഖല മുഴുവന്‍ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. ഇതിനെതിരായി യു.ഡി.എഫ് ആരംഭിക്കുന്ന ജനകീയ പ്രക്ഷോഭപരിപാടിയുടെ തുടക്കമാണ് 23ന് നടത്തുന്ന കലക്ടറേറ്റ് ഉപരോധ സമരം. സമരപരിപാടികള്‍ ആലോചിക്കുന്നതിന് 10, 11, 12 തീയതികളില്‍ നിയോജകമണ്ഡലതല യോഗങ്ങള്‍ ചേരണമെന്നും അറിയിച്ചു. ജില്ലാ ചെയര്‍മാന്‍ കെ.സി രാജന്‍ അധ്യക്ഷനായി. എ.എ അസീസ്, അഡ്വ. ബിന്ദു കൃഷ്ണ, അഡ്വ. ഫിലിപ്പ് കെ. തോമസ്, എം. അന്‍സറുദ്ദീന്‍, വഴുതാനത്ത് ബാലചന്ദ്രന്‍, വാക്കനാട് രാധാകൃഷ്ണന്‍, അഡ്വ. റാം മോഹന്‍, സി.എസ്. മോഹന്‍കുമാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പ്രൊഫ. മേരിദാസന്‍, പി.ആര്‍. പ്രതാപചന്ദ്രന്‍, എ.കെ. ഹഫീസ്, വിപിന ചന്ദ്രന്‍, സൂരജ് രവി, എസ്. ത്യാഗരാജന്‍, അഡ്വ. കെ. രത്‌നകുമാര്‍, സി.കെ. രാധാകൃഷ്ണന്‍, കല്ലട ഫ്രാന്‍സീസ്, ടി.സി വിജയന്‍, എഴുകോണ്‍ സത്യന്‍, ജമാലുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."