കാപ്പില്‍ തീരത്ത് കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത് കവര്‍ച്ച
വര്‍ക്കല: കാപ്പില്‍ തീരത്ത് കാറിന്റെ ഗ്ലാസ്സ് അടിച്ച് തകര്‍ത്ത ശേഷം പണവും വിലപ്പെട്ട രേഖകളടങ്ങിയ ബാഗും കവര്‍ന്നു.
കാപ്പില്‍ പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. മാരേജ് ഫോട്ടോ സെക്ഷനെത്തിയ മുങ്ങോട് സ്റ്റെഫി ലാന്‍ഡില്‍ വെന്‍ സിലിന് പെരേരയുടെയും റീത്തപെരേരയുടെയും മകന് ജിമ്മി പെരേരയും കുണ്ടറ കോട്ടപ്പുറം മാട്ടേല്‍ ഹൗസില്‍ ആന്റണിയുടെയും സുമ ആന്റണിയുടെയും മകള്‍ ആന്‍സി ആന്റണിയും മറ്റ് കുടുംബാംഗങ്ങളുമാണ് ഫ്രീ മാരേജ് ഫോട്ടോ സെക്ഷന്‍ വേണ്ടി തീരത്ത് എത്തിയത്.
കാര്‍ പാര്‍ക്ക് ചെയ്ത് ഫോട്ടോ ഷൂട്ടിങ് കഴിഞ്ഞ് തിരികെ വന്നപ്പോഴാണ് കാറിന്റെ മുന്‍വശത്തെ ഗ്ലാസ് അടിച് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്.
കാറിനുള്ളിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന പാസ്പോര്‍ട്ടും ബ്രിട്ടനിലേയ്ക്ക് തിരികെ പോകുവാനുള്ള എമിഗ്രേഷന്‍ യാത്രാരേഖകളും പണവും നഷ്ടമായി.ഇവ സൂക്ഷിച്ചിരുന്ന ബാഗാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. തുടര്‍ന്ന് ഇവര്‍ അയിരൂര്‍ പൊലിസില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ പൊലിസ് എത്തുകയും സി.സി.ടി.വി സംവിധാനങ്ങള്‍ ഉല്‍പ്പടെ പരിശോധനകള്‍ നടത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ പരിശോധിച്ച പൊലിസ് രണ്ട് പേരെ സംശയണ്ടന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."