ഗുണ്ടാ ആക്രമണം: പ്രതികള്‍ പിടിയില്‍
നെടുമങ്ങാട്: കാച്ചാണി പാല്‍സൊസൈറ്റിക്ക് സമീപം ഗുണ്ടാപ്പകയുടെ പേരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കരിയം കല്ലുവിള സജി ഭവനില്‍ കൊച്ചുമോന്‍ എന്നു വിളിക്കുന്ന ലിജീഷിനെ (36) വധിക്കുന്നതിനു വേണ്ടി ആക്രമണം നടത്തിയ കേസിലെ ഒന്നാം പ്രതി കാച്ചാണി വളവില്‍ വീട്ടില്‍ ഷജീര്‍ (27), നാലാം പ്രതി പുളിയറക്കോണം കുളുമല പ്രദീപ് ഭവനില്‍ പ്രശാന്ത് (31) എന്നിവരെയാണ് അരുവിക്കര പൊലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്കാണ് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഗുണ്ടകള്‍ ലിജീഷിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി വെട്ടേറ്റ ലിജീഷ് ഇപ്പോഴും ചികിത്സയിലാണ്. അരുവിക്കര എസ്.എച്ച്.ഒ നിതീഷ്, എസ്.ഐ.മാരായ അരുണ്‍കുമാര്‍, മോഹനകുമാര്‍, സി.പി.ഒ ഷംനാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പൊലിസ് ഊര്‍ജ്ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."