ഇല്ലാത്ത ലൗജിഹാദിനെതിരേ കുരിശ് എടുത്തവര്‍
ഇസ്‌ലാം വിരുദ്ധ ലോബി ഉയര്‍ത്തിക്കൊണ്ടുവന്ന പലതില്‍ ഒന്നാണ് ലൗജിഹാദ്. പൊതുസമൂഹങ്ങള്‍ക്കിടയില്‍ മതങ്ങളെ ഭയാശങ്കയോടെ നോക്കിക്കാണാനും വെറുപ്പുളവാക്കുന്ന വീക്ഷണം രൂപപ്പെടുത്തുന്നതിനും മതവിരുദ്ധ ശക്തികള്‍ അവതരിപ്പിച്ച പലതിലൊന്നാണ് ലൗജിഹാദ്. സ്ത്രീപുരുഷ സങ്കലനം സംഭവിക്കുന്ന ഇടങ്ങളില്‍ സംഭവിക്കുന്നതാണ് പരസ്പരം ഇഷ്ടപ്പെടലുകള്‍. പള്ളിക്കൂടങ്ങള്‍, തൊഴില്‍ സ്ഥലങ്ങള്‍, ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, രാഷ്ട്രീയ വേദികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീപുരുഷ സങ്കലനം സംഭവിക്കുമ്പോള്‍ ജാതി, മത, വര്‍ണ, ദേശ വ്യത്യാസമില്ലാതെ പ്രണയിക്കുന്നത് മതപരിവര്‍ത്തനത്തിനു വേണ്ടിയുള്ള ഒരു തരം ജിഹാദാണ് എന്ന പ്രചരണം ആശയ ദാരിദ്ര്യത്തില്‍ അകപ്പെട്ടവരുടെ വേവലാതി മാത്രമാണ്.
കഴിഞ്ഞവര്‍ഷം 21 ക്രിസ്ത്യന്‍ യുവതികള്‍പ്രണയത്തില്‍പെട്ട് മുസ്‌ലിം യുവാക്കളുടെ കൂടെ പോയി എന്നാണ് സിറോ മലബാര്‍ സഭ ലൗജിഹാദിന് തെളിവായി ഉദ്ധരിക്കുന്നത്. സമാനമായി പെണ്‍കുട്ടികള്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് പ്രണയിച്ച അന്യമത വിഭാഗങ്ങള്‍ക്കൊപ്പം പോയിട്ടുണ്ടാവാം. അത് ക്രിസ്ത്യന്‍ ജിഹാദ്, ഹിന്ദു ജിഹാദ് എന്ന് പറഞ്ഞു മനുഷ്യര്‍ക്കിടയില്‍ പക വളര്‍ത്തുന്നതും വിരോധം ഉണ്ടാക്കി തീര്‍ക്കുന്നതും മതിലുകള്‍ പണിയുന്നതും മിതമായി പറഞ്ഞാല്‍ അല്‍പത്തമാണ്.
വേട്ടക്കാര്‍ക്ക് ഇരകളെ ചൂണ്ടി കാണിച്ചുകൊടുക്കുന്ന ഏര്‍പ്പാട് ഉത്തരവാദപ്പെട്ട ഒരു സഭയില്‍നിന്ന് ഉണ്ടായത് ലജ്ജാകരം തന്നെ. വിശുദ്ധ പിതാവിന്റെ ഭൂമി ഇടപാടുകളും വിദേശങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന വന്‍ പണവും ആദായനികുതിക്കാരുടെ കണ്ണില്‍പ്പെടാതെ സൂക്ഷിക്കാന്‍ അമിത് ഷാക്ക് ആനന്ദം ഉണ്ടാക്കുന്ന വര്‍ത്തമാനം പറയുമ്പോള്‍ ലോകം മുഴുവനും ബഹുമാനിക്കുന്ന ഒരു മതത്തെ തരംതാഴ്ത്തലായി അത് പര്യവസാനിക്കുന്നു. നിര്‍ബന്ധ മതപരിവര്‍ത്തനം കര്‍ശനമായി വിലക്കിയ വിശുദ്ധ ഖുര്‍ആന്‍ വചനം നെഞ്ചിലേറ്റുന്ന ഒരു സമുദായത്തെ അപമാനിക്കാന്‍ ശ്രമിച്ചത് ശരിയായില്ല.
വൈവാഹിക ജീവിതവും നിയമാനുസൃത ലൈംഗികതയും നിഷേധിച്ചു യുവതികളെ യേശുവിന്റെ മണവാട്ടികളായി അരമനകളിലും മഠങ്ങളിലും ചില വിശുദ്ധ പിതാക്കന്മാര്‍ക്ക് ലൈംഗികദാഹം തീര്‍ക്കാനായി ഉപയോഗിക്കുന്നു.അടിമകളെപ്പോലെ എല്ലാ മനുഷ്യാവകാശങ്ങളും ഹനിച്ചു കൂട്ടില്‍ അടച്ചാല്‍ യുവതികള്‍ നിയന്ത്രണങ്ങള്‍ പൊട്ടിച്ചു എന്നുവരും. സിസ്റ്റര്‍ മറിയവും അഭയയും പരിഷ്‌കൃത മനുഷ്യര്‍ക്ക് ചില പാഠങ്ങള്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. ലൈംഗിക അരാജകത്വവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ഇല്ലാതാക്കാനുള്ള വഴികളാണ് സഭകള്‍ ആലോചിക്കേണ്ടത്. യാക്കോബായ സഭയില്‍ പെട്ടവരുടെ മൃതദേഹം പോലും കുടുംബ കല്ലറകളില്‍ അടക്കാനുള്ള അനുവാദം കോടതി ഇടപെട്ട് നല്‍കേണ്ടിവന്നു. ഓര്‍ത്തഡോക്‌സ് സഭ ശവമഞ്ചം കയറ്റാതിരിക്കാന്‍ ഗേറ്റിനു പൂട്ടിട്ടു കടന്നുകളഞ്ഞു. പ്രിയപ്പെട്ട സഭകള്‍ ആഭ്യന്തര അരാജകത്വവും അനൈക്യവും ഇല്ലാതാക്കാനുള്ള ലേഖനങ്ങളാണ് എഴുതേണ്ടത്.
ജന്മഭൂമിയില്‍ ലേഖനമെഴുതിയ പാതിരിയും ലൗജിഹാദ് കണ്ടെത്തിയ സെനഡും ഫാസിസ്റ്റുകളും നിര്‍വഹിക്കുന്നത് സമാനധര്‍മ്മമാണ്. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് ഒരു ശരീരം പോലെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പോരാട്ട ഭൂമിയിലാണ്. ക്ഷുഭിത യൗവ്വനം കലാലയങ്ങളില്‍ സമരമുഖത്താണ്. ഭരണ, പ്രതിപക്ഷ വ്യത്യാസം മറന്നു പ്രതിഷേധ ജ്വാല തുറക്കുന്നു. പ്രത്യയശാസ്ത്ര ചിന്തകള്‍ക്ക് അപ്പുറത്ത് നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ തെരുവിലിറങ്ങിയ ഈ ഘട്ടത്തില്‍ ഫാസിസ്റ്റുകള്‍ക്ക് പായസം വച്ചുകൊടുക്കാന്‍ സിറോ മലബാര്‍ സഭയെ പ്രേരിപ്പിച്ചത് നിഗൂഢമായ ചില ലക്ഷ്യങ്ങളാണ്. മുസ്‌ലിംകളെ തെറി പറഞ്ഞു കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഉത്തരവാദപ്പെട്ട ഒരു സഭ നടത്തിയ നീക്കം എല്ലാ അവജ്ഞയോടെയും പ്രബുദ്ധ കേരളം തള്ളിക്കളഞ്ഞിട്ടുണ്ട്.
ഗുജറാത്ത് ഹൈക്കോടതി, കേരള ഹൈക്കോടതി, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിയവ സകല വശവും സമഗ്രമായി പരിശോധിച്ച് ലൗ ജിഹാദ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെ നോമിനിയാണെന്ന് വിശ്വസിക്കപ്പെടുന്ന കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇംഗ്ലീഷ് കലര്‍ത്തിയ മലയാളത്തില്‍ കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ബഹുമാനപ്പെട്ട പോയ വിശുദ്ധ പിതാക്കന്മാര്‍ അരിയാഹാരം കഴിച്ച് ആത്മാര്‍ഥമായി വിചാരപ്പെടണം. 1992 ഡിസംബര്‍ മാസം ആറാം തിയതി ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അരമനയിലെ ശീതീകരിച്ച മുറിയിലിരുന്ന് പുഞ്ചിരിതൂകിയവരാണ് പല പിതാക്കന്മാരും. സഭകളുടെ അപഥസഞ്ചാരം ചൂണ്ടിക്കാട്ടി ചില സഭകളും ഉത്തരവാദപ്പെട്ട െ്രെകസ്തവ പുരോഹിതരും രംഗത്തുവന്നത് നല്ല കാര്യം. ഇന്ത്യന്‍ മുസ്‌ലിംകള്‍ കൂട്ടമായി വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും അവര്‍ ഇന്ത്യക്കാരെല്ലെന്ന് പറയാന്‍ ഭരണകൂട മിഷനറി കത്തിക്ക് മൂര്‍ച്ച കൂട്ടുകയും ചെയ്യുന്ന ഘട്ടത്തില്‍ സിറോ മലബാര്‍ സഭ ഫാസിസ്റ്റുകള്‍ക്ക് ത്രിശൂലം എടുത്തുകൊടുക്കുകയാണ്. െ്രെകസ്തവ സഹോദരങ്ങളില്‍ പലരും സഭകളുടെ വര്‍ഗീയ പ്രീണനത്തില്‍യോജിച്ചു രംഗത്തുവന്നത് അഭിനന്ദിക്കപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."