പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമ ഭേദഗതിക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ കോടതി ഇന്ന് പരിഗണിക്കാനിരിക്കെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ഥികളും യുവജന സംഘടനകളും.
യങ് ഇന്ത്യ എന്ന ബാനറില്‍ രണ്ടു ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ വന്‍ പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്നലെ വ്യാദ്യാര്‍ഥികള്‍ വ്യാപകമായി തെരുവിലിറങ്ങി.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുമെന്നും പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി. ഗുവാഗത്തി, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഹില്‍, ദിസ്പൂര്‍, അസം വുമണ്‍സ്, അസം അഗ്രിക്കള്‍ച്ചറല്‍, നാഗാലന്‍ഡ്, രാജീവ് ഗാന്ധി തുടങ്ങിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പല നഗരങ്ങളിലും രാത്രി തീപ്പന്തങ്ങളേന്തിയും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."