HOME
DETAILS
MAL
വേണ്ടത് പൗരത്വ രജിസ്റ്ററല്ല; തൊഴിലില്ലാത്ത യുവാക്കളുടെ രജിസ്റ്റര്‍: നടന് പ്രകാശ് രാജ്
backup
January 21 2020 | 18:01 PM
ഹൈദരാബാദ്: രാജ്യത്ത് നടപ്പാക്കേണ്ടത് പൗരത്വ രജിസ്റ്ററല്ലെന്നും തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെയും കണക്കെടുപ്പാണ് നടക്കേണ്ടതെന്നും നടന് പ്രകാശ് രാജ്. പൗരത്വ ഭേദഗതി നിയമം, എന്‍.പി.ആര്, എന്‍.ആര്.സി എന്നിവയ്ക്കെതിരേ ഹൈദരാബാദില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രാജ്യം എല്ലാവരുടേതുമാണ്. ഞങ്ങള്‍ക്ക് 3000 കോടിയുടെ പ്രതിമയല്ല വേണ്ടത്, ഒരു ദേശീയ രജിസ്റ്റര്‍ ഉണ്ടാക്കുന്നുവെങ്കില്‍ അത് തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെയും കണക്കെടുക്കുന്നതായിരിക്കണം.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് പോലും മുസ്ലിമായതിന്റെ പേരിലാണ് അസമില്‍ പൗരത്വം നിഷേധിക്കപ്പെട്ടതെന്ന് അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."