കമുകില്‍ കയറാന്‍ തൊഴിലാളികളില്ല; കര്‍ഷകര്‍ ദുരിതത്തില്‍
കാറഡുക്ക: വിളവെടുപ്പ് സമയം ആരംഭിച്ചിട്ടും അടയ്ക്ക പറിക്കാന്‍ തൊഴിലാളികളെ കിട്ടാത്തത് കര്‍ഷകരെ പ്രതിസന്ധിയില്ലാക്കുന്നു.
തൊളിലാളികളെ കിട്ടാതാായതോടെ പഴുത്ത അടയ്ക്കകള്‍ കമുകില്‍ നിന്ന് വവ്വാലുകള്‍ കൊത്തിയെടുത്തും ചുവട്ടില്‍ വീണ് കിടന്നും നശിക്കുന്ന അവസ്ഥയിലാണിപ്പോള്‍. മുന്‍പ് ഈ ജോലി ചെയ്തിരുന്നവര്‍ ജോലി നിര്‍ത്തിയതും പുതുതായി ആരും ഈ മേഖലയിലേക്ക് കടന്നുവരാത്തതുമാണ് അടയ്ക്കാന്‍ പറിക്കാന്‍ തൊഴിലാളികളെ കിട്ടാതിരിക്കാന്‍ കാരണമായതെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിലവിലുള്ള തൊഴിലാളികള്‍ക്കാവട്ടെ 1500 രൂപ മുതല്‍ 3000 രൂപ വരെയാണ് കൂലി.
സെപ്തംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യവാരമോ ആണ് വര്‍ഷത്തെ ആദ്യ അടയ്ക്ക പറിക്കുന്നത്. ഡിസംബര്‍ അവസാന വാരമോ ജനുവരി ആദ്യവാരമോ ആണ് രണ്ടമത്തെ അടയ്ക്ക് പറിക്കുന്നത്. എന്നാല്‍ അടയ്ക്ക പഴുത്തിട്ട് ദിവസങ്ങളായിട്ടും പറിച്ചെടുക്കാന്‍ ആളെ കിട്ടാത്ത സ്ഥിയാണ് ജില്ലയുടെ പല ഭാഗത്തും.
കമുകില്‍ കയറുന്ന യന്ത്രങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും ഗ്രാമീണ മേഖലകളില്‍ ഇത് പ്രായോഗികമല്ല. മഴ കാലത്ത് രോഗം കാരണം വ്യാപകമായി അടയ്ക്ക നശിച്ചിരുന്നു.ബാക്കിയുള്ള അടയ്ക്ക പറിച്ചെടുക്കാന്‍ ആളെ കിട്ടാതായതോടെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."