HOME
DETAILS
MAL
്ഈസ്റ്റ് ബംഗാള്‍ കോച്ച് പുറത്ത്
backup
January 21 2020 | 18:01 PM
കൊല്‍ക്കത്ത: തുടര്‍ തോല്‍വികള്‍ക്കൊടുവില്‍ ഈസ്റ്റ് ബംഗാളിന്റെ മുഖ്യപരിശീലകന്‍ അലജാന്‍ഡ്രോ മെനന്‍ഡസ് ഗാര്‍ഷ്യ രാജിവച്ചു. ഐ ലീഗില്‍ ടീമിന്റെ പരാജയമാണ് കാരണം. ഇദ്ദേഹത്തിന്റെ അഭാവത്തില്‍ സഹപരിശീലകര്‍ ഇനിയുള്ള മത്സരങ്ങളില്‍ ടീമിനെ നിയന്ത്രിക്കും.
ഈ വര്‍ഷം കളിച്ച മൂന്ന് മത്സരങ്ങളിലും സ്പാനിഷ് പരിശീലകന്റെ കീഴില്‍ ടീമിന് പരാജയമായിരുന്നു ഫലം. ചര്‍ച്ചിലിനോടും ഗോകുലത്തോടും പരാജയപ്പെട്ട ശേഷം മോഹന്‍ ബഗാനുമായി നടന്ന കൊല്‍ക്കത്തന്‍ ഡര്‍ബിയിലും തോല്‍വി പിണഞ്ഞു. നിലവില്‍ ഐ ലീഗ് പട്ടികയില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബംഗാള്‍. 2018 ആഗസ്റ്റിലാണ് ഗാര്‍ഷ്യ ഈസ്റ്റ് ബംഗാളിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."