ബ്ലാസ്റ്റേഴ്സിന് താല്‍ക്കാലികാശ്വാസം
കൊച്ചി: ഐ.എസ്.എല്‍ മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് വിനോദ നികുതി ഈടാക്കാനുള്ള കൊച്ചി കോര്പറേഷന് നടപടി ഹൈകോടതി സ്റ്റേ ചെയ്തു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം നടത്തുന്നതിനാല്‍ വിനോദ നികുതി അടക്കണമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി കോര്പറേഷന് നല്കിയ രണ്ട് നോട്ടിസുകളിന്മേലുള്ള നടപടികളാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് സ്റ്റേ ചെയ്തത്. കോര്പറേഷന് നടപടി ചോദ്യം ചെയ്ത് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്സ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വെറിന്‍ ഡിസില്‍വയാണ് ഹരജി നല്‍കിയത്.
സര്‍ക്കാറിന് അടക്കേണ്ട ജി.എസ്.ടി കൃത്യമായി അടക്കുന്നുണ്ടെന്നിരിക്കെ വിനോദ നികുതി ആവശ്യപ്പെടുന്ന കോര്പറേഷന് നടപടി നിയമവിരുദ്ധമാണ്. ഒരേ ഇനത്തിന് രണ്ട് നികുതി ഭരണഘടനാ വിരുദ്ധമായതിനാല്‍ കോര്പറേഷന് നടപടി റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."