വധശ്രമം: മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഇരിട്ടി: പെരുമ്പറമ്പില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവര്‍ത്തകനും ബേക്കറി തൊഴിലാളിയുമായ പെരുമ്പറമ്പ് വേരുകണ്ടി ഹൗസില്‍ വിശാഖിനെ(28) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പെരുവംപറമ്പ് നെല്ലിക്ക ഹൗസില്‍ രാഹുല്‍ (24), മാവുള്ളക്കരിയില് കൂട്ടുങ്കല്‍ ഹൗസില്‍ കെ. സനൂപ് (27), പെരുവംപറമ്പ് നിടിയോടിയില്‍ നെല്ലിക്കല്‍ ഹൗസില്‍ അമല്‍ജിത്ത് (28) എന്നിവരെ സി.ഐ രാജീവന് വലിയവളപ്പിലും സംഘവും പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി രാത്രി പതിനൊന്നോടെ കടയില്‍ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങവേ ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയില്‍ പെരുമ്പറമ്പ് അളപ്ര റോഡ് ജങ്ഷനില്‍ വച്ച് രണ്ട് കാറിലും ബൈക്കിലുമെത്തിയ അക്രമിസംഘം വിശാഖിനെ വെട്ടുകയായിരുന്നു. തലക്കും കഴുത്തിനും കൈകള്‍ക്കും വെട്ടേറ്റ വിശാഖ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകനായ നിടിയോടി സ്വദേശി ശരത് (26) റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."