പെണ്ണിന് പൊന്നല്ല സീനത്ത്, മഹറായി നല്‍കിയത് നൂറു പുസ്തകങ്ങള്‍, അജനയുടെയും ഇജാസിന്റെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്
തൃശൂര്‍: തൃശൂര്‍ ചടയമംഗലത്തെ അജനയുടെയും ഇജാസിന്റെയും വിവാഹം കഴിഞ്ഞിട്ട് 25 ദിവസമായി. എന്നാല്‍ ഇപ്പോഴാണ് അവരുടെ വിവാഹത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചക്കെടുത്തത്. മറ്റൊന്നും കൊണ്ടല്ല, അവരുടെ വിവാഹത്തിലെ മഹര്‍ ആണ് സോഷ്യല്‍മീഡയയെ ആകര്‍ഷിച്ചത്.
സാധാരണഗതിയില്‍ എല്ലാവരും സ്വര്‍ണംകൊണ്ടുള്ള മഹറാണ് നല്‍കാറ്. അതിന്റെ തൂക്കത്തിനനുസരിച്ചാണ് ചര്‍ച്ചകളില്‍ നിറയാറ്. 'പൊന്നല്ല പെണ്ണിനു സീനത്ത് എന്നറിയാവുന്നതുകൊണ്ട് മഹറായി നൂറ് പുസതകങ്ങള്‍ മതി എന്നതായിരുന്നു വധു അജനയുടെ ആവശ്യം. ചടയമംഗലം വെള്ളച്ചാലില്‍ സ്വദേശിയാണ് ഇജാസ് ഹക്കീം. ചടയമംഗലത്ത് തന്നെയാണ് അജ്‌നയുടേയും വീട്.
വിവാഹം നിശ്ചയിച്ചപ്പോള്‍ അജ്‌ന പ്രതിശ്രുത വരന്‍ ഇജാസിന് മുന്നില്‍ വെച്ച ഏക ഉപാധിയും ഇതായിരുന്നു. ആ ആഗ്രഹമാണ് ഇജാസ് സാധിച്ചു കൊടുത്തത്. അങ്ങനെയാണ് വിലപ്പെട്ട നൂറ് പുസ്തകങ്ങള്‍ അജ്‌നയ്ക്ക് മഹറായി നല്‍കിയത്. ഖുര്‍ആനും ബൈബിളും ഗീതയും ഉള്‍പ്പടേയുള്ള ഗ്രന്ഥങ്ങളും അവയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ വിവാഹ രീതിയെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
മാതൃകാപരമായ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് ഇപ്പോള്‍ രംഗത്ത് എത്തിയത്. ഡിസംബര്‍ 29 നായിരുന്നു വിവാഹമെങ്കിലും വിവാഹ ചിത്രങ്ങങ്ങള്‍ കഴിഞ്ഞ ദിവസം ഇജാസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടതോടെയാണ് മഹറിലെ വ്യത്യസ്തത ചര്‍ച്ചയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."