വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസം
കുട്ടനാട്: വെളിയനാട് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്, കേരളാകോണ്‍ഗ്രസ് സൗയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് നേരത്തെ കോണ്‍ഗ്രസും, കേരളാ കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയിരുന്ന കരാര്‍ പാലിക്കാതെ സ്ഥാനത്ത് തുടരുന്ന സാഹചര്യത്തിലാണ് അവിശ്വാസം കൊണ്ടുവരുന്നത്.
നാളെ രാവിലെ 10.30 ന് ബിഡിഒ യ്ക്ക് അവിശ്വാസ പ്രമേയം കൈമാറുമെന്നു ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഡിസിസി പ്രസിഡന്റ് എം.ലിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം, ജേക്കബ് എബ്രഹാം, കെ.ഗോപകുമാര്‍, പ്രമോദ് ചന്ദ്രന്, ജോസഫ് ചേക്കോടന്‍, വി.സി ഫ്രാന്‍സീസ്, ജോണി പത്രോസ്, സിവി രാജീവ്, ഷിബു ലൂക്കോസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."