HOME
DETAILS

ശബരിമല: സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും കളികള്‍ അപകടകരമെന്ന് കെ.എം.ഷാജി

  
backup
January 09 2019 | 06:01 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b8%e0%b4%bf%e0%b4%aa%e0%b4%bf%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86%e0%b4%af%e0%b5%81%e0%b4%82
#അഹമ്മദ് പാതിരിപ്പറ്റ 
 
ദോഹ: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടുള്ള അപകടകരമായ കളിയാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്നതെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എം.എല്‍.എ. കുറ്റിയാടി മണ്ഡലം കെ.എം.സി.സി 'മുഖദ്ദിമ' ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
കോടതിവിധിക്കെതിരെ സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാമായിരുന്നുവെങ്കിലും കേരളത്തില്‍ ബിജെപിയുടെ സാധ്യതയ്ക്കുവേണ്ടി വിധിയെ വിവാദമാക്കുകയായിരുന്നു. വിശ്വാസത്തിനു മുകളില്‍ യുക്തിയെ പ്രതിഷ്ഠിക്കാന്‍ നോക്കിയാല്‍ വിജയിക്കില്ല.  അത്തരം ശ്രമങ്ങള്‍ അപകടരമാണ്. 
ഇന്ത്യയുടെ അവസാനവാക്കല്ല സുപ്രീംകോടതി. നിയമനിര്‍മാണസഭ തയാറാക്കുന്ന നിയമത്തെ വിശദീകരിക്കുകയെന്നതാണ് കോടതിയുടെ കര്‍ത്തവ്യം. ശബരിമല വിഷയത്തില്‍ ഇന്ദുമല്‍ഹോത്രയുടെ വിധിയാണ് കൂടുതല്‍ പ്രായോഗികം. ത്രിപുരയിലും ബംഗാളിലും ഇല്ലാതായ പാര്‍ട്ടിയെ കേരളത്തില്‍ പിടിച്ചുനിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപിയെ കോണ്‍ഗ്രസിനൊപ്പം വളര്‍ത്തുകയാണ് സിപിഎം ശ്രമം. അങ്ങനെ അധികാരത്തില്‍ തുടരാമെന്നാണ് അവര്‍ കരുതുന്നത്. 
 
ബിജെപിയെ ചൂണ്ടി ന്യൂനപക്ഷവോട്ട് സിപിഎമ്മിന് ലഭിക്കുന്നതിനുവേണ്ടിയുള്ള അപകടകരമായ കളിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും നടത്തുന്നത്. ബിജപിയെ വളര്‍ത്താന്‍ എല്ലാ സഹായവും ചെയ്യുന്നത് പിണറായിയാണ്. നവോത്ഥാന നായകരെപ്പറ്റി ഒരുചുക്കും പിണറായിക്ക്അറിയില്ല. രാത്രിയുടെ മറവില്‍ പോലീസിനെ ഉപയോഗിച്ച് യുക്തിവാദികളായ സ്ത്രീകളെ കയറ്റിയ പിണറായി കപട നവോത്ഥാന നായകനാണെന്നും കുറ്റപ്പെടുത്തി.
 
വനിതാമതിലില്‍  മുസ്ലീം സ്ത്രീകളെ പങ്കെടുപ്പിച്ച് ഇതരസമുദായക്കാരെ പ്രകോപിപ്പിക്കാനാണ് ശ്രമങ്ങളുണ്ടായത്. ഹിന്ദുമനസുകളില്‍ അപകടകരമായ ധ്രുവീകരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്-അദ്ദേഹം ചൂണ്ടിക്കാട്ടി.  
 
സംസ്ഥാന പ്രസിഡന്റ് എസ്.എ.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഹാഫിസ് സുഹൈല്‍ റഹ്മാനി ഖിറാഅത്ത് നടത്തി. 'മുഖദ്ദിമ'  സെന്റര്‍ ഫോര്‍ സോഷ്യല്‍ കള്‍ച്ചറല്‍ സ്റ്റഡീസ് സ്വിച്ച് ഓണ്‍ കര്‍മ്മം കെ.എം.ഷാജി എംഎല്‍എ നിര്‍വ്വഹിച്ചു. പ്രഥമ അഡ്മിഷന്‍ കുറ്റിയാടി മണ്ഡലം മുസ് ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.ടി.അബ്ദുറഹ്മാനില്‍ നിന്നും കെ.എം.സി.സി ഉപദേശകസമിതിയംഗം അഹമ്മദ് പാതിരിപ്പറ്റ സ്വീകരിച്ചു.സെന്ററിന്റെ ലോഗോ തയാറാക്കിയ അലി കെ.വാളോടിന് ഉപഹാരം നല്‍കി.  കെ.ടി.അബ്ദുറഹ്്മാന്‍,  കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു. എം.പി.ശാഫി ഹാജി, കെ.കെ.മൊയ്തു മൗലവി, ഫൈസല്‍ അരോമ, അഷ്‌റഫ് കനവത്ത്, എം.പി.ഇല്യാസ് മാസ്റ്റര്‍ പങ്കെടുത്തു. കുറ്റിയാടി മണ്ഡലം പ്രസിഡന്റ് സിറാജ് മാതോത്ത് അധ്യക്ഷനായിരുന്നു. ശബീര്‍ മേമുണ്ട സ്വാഗതവും സല്‍മാന്‍ എളയടം നന്ദിയും പറഞ്ഞു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago