വ്യാജഏറ്റുമുട്ടല്‍ കേസ്: വിവരം കൈമാറണമെന്ന് സുപ്രിം കോടതി, ഗുജറാത്ത് സര്‍ക്കാറിന് തിരിച്ചടി
ന്യൂഡല്‍ഹി: വ്യാജഡ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് തിരിച്ചടി. കേസുകളുടെ വിവരങ്ങള്‍ ഹരജിക്കാര്‍ക്ക് കൈമാറണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. വിവരങ്ങള്‍ കതൈമാറുന്നതിനെ ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിരുന്നു. ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാറിന്റെ വാദം.
നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന 2002- 06 കാലഘട്ടത്തില്‍ ഗുജറാത്തില്‍ ഉണ്ടായ 22 വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവു, സഞ്ജയ് കിഷന് കൗള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.
ബി.ജി വര്‍ഗീസ്, ജാവേദ് അക്തര്‍ എന്നിവര്‍ നല്കിയ ഹര്‍ജി ആണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."