HOME
DETAILS
MAL
'ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' ക്ക് എതിരെ സുപ്രിം കോടതിയില്‍ ഹരജി
backup
January 09 2019 | 12:01 PM
ന്യൂഡല്‍ഹി: 'ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രൈലര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ മഹത്വം ഇടിക്കുന്നതാണ് ചിത്രത്തിന്റെ ട്രൈലര്‍ എന്ന് ആരോപിച്ചാണ് ഹരജി.
ജീവിച്ചിരിക്കുന്ന പലരെയും അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും ആണ് ചിത്രം എന്നാണ് ഹരജിയിലെ ആരോപണം. ഫാഷന്‍ ഡിസൈനര്‍ പൂജ മഹാജന് ആണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പൂജ മഹാജന് നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാറുവിന്റെ പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്കാരം ആണ് 'ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."