HOME
DETAILS
MAL
ബി.എഡ് സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം
backup
June 11 2016 | 06:06 AM
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ബി.എഡ് കോളജുകളില്‍ കായികതാരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.എഡ് അപേക്ഷയുടെ പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും സ്‌പോര്‍ട്‌സ് പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ജൂണ്‍ 15നു മുന്‍പ് സമര്‍പ്പിക്കണം. ഗവ. കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്റെ പ്രോസ്‌പെക്ടസില്‍ പ്രതിപാദിക്കുന്ന നിബന്ധനകള്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനും ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."