സംവരണ ബില്‍: ജാതി സംവരണം നിര്‍ത്തലാക്കാനുള്ള ആദ്യ പടിയാണെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ ബില്ലിനെതിരെ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയുള്ള ബില്ലാണ് ലോക്‌സഭയില്‍ പാസാക്കിയത്.
കഴിഞ്ഞ ദിവസം സംവരണ ബില്ലിനെ അദ്ദേഹം പിന്തുണച്ച് രംഗത്തെത്തിയിരുന്നെങ്കിലും നിലപാട് മാറ്റുകയായിരുന്നു കെജ്‌രിവാള്‍. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതാണ് ബില്‍.
മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങളെ സഹായിക്കാനല്ല കേന്ദ്രത്തിന്റെ നീക്കമെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന സിദ്ധാന്തമുണ്ട്. ജാതി സംവരണം നിര്‍ത്തലാക്കാനുളള ആദ്യ പടിയാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. ഞാന്‍ സംസാരിച്ച പലരും അഭിപ്രായപ്പെട്ടത് ജാതി സംവരണം നിര്‍ത്തലാക്കാനുളള ബി.ജെ.പിയുടെ തന്ത്രം ആണ് ഇതെന്നാണ്. അത് വളരെ അപകടകരമാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
<ു>ഗുജറാത്തില്‍ നിന്നുളള ദലിത് നേതാവും എംഎല്‍എയും ആയ ജിഗ്‌നേഷ് മേവാനിയുടെ അഭിപ്രായവും ഇത് തന്നെയായിരുന്നു. സവര്‍ണര്‍ക്ക് ‘ലോലിപോപ്പ്’ കാണിച്ചുളള തന്ത്രമാണ് ഇതെന്നാണ് മേവാനി പ്രതികരിച്ചത്. രാഷ്ട്രീയ സ്വയംസേവക് സംഘത്തിലെ പല പ്രമുഖരുമായും താന്‍ സംസാരിച്ചതായും ജാതി സംവരണം നിര്‍ത്തലാക്കാനുളള നീക്കമാണ് ഇതെന്നുമാണ് അവര്‍ വ്യക്തമാക്കിയതെന്നുമാണ് മേവാനി പറഞ്ഞത്. സംവരണാനുകൂല്യം ലഭിക്കുന്ന പട്ടികജാതിപട്ടിക വര്‍ഗ വിഭാഗങ്ങളേയും പിന്നാക്ക വിഭാഗങ്ങളേയും ഭിതിയിലാക്കാനാണ് സര്‍ക്കാരിന്റെ സംവരണ ബില്ലെന്ന് പലരും കേജ്‌രിവാളിന്റെ ട്വീറ്റിന് താഴെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."