സ്റ്റാലിന് ഇന്ന് സോണിയയെ കാണും
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം സ്റ്റാലിന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടില്‍ വീണ്ടും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും രഹസ്യ ബാലറ്റ് വോട്ടാണ് നടത്തേണ്ടതെന്നും ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.
സംസ്ഥാനത്ത് ഒമ്പതു മാസമായി ഭരണ വ്യവസ്ഥ ഇല്ലാത്ത സ്ഥിതിയാണ്. ഇവിടെ ഇപ്പോഴും സ്തംഭനാവസ്ഥ തുടരുകയാണ്. പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ പോലും നടത്താനാവില്ല. ഇക്കാര്യമെല്ലാം ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഗവര്‍ണര്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റാലിന് പ്രതികരിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചതായും സ്റ്റാലിന് പറഞ്ഞു.
ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് രാഷ്ട്രപതി ഉറപ്പു നല്‍കിയതായി സ്റ്റാലിന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."