HOME
DETAILS

പരീക്ഷ പാസായിട്ടും സര്‍വിസിലുള്ള അധ്യാപകര്‍ക്ക് ആനുകൂല്ല്യങ്ങള്‍ നല്‍കുന്നില്ല കെ.ടെറ്റ് കടമ്പ കടന്നു; കനിയാതെ സര്‍ക്കാര്‍

  
backup
January 23 2020 | 04:01 AM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%aa%e0%b4%be%e0%b4%b8%e0%b4%be%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5

 


കല്‍പ്പറ്റ: എല്‍.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ തസ്തികകളിലേക്കുള്ള യോഗ്യതായ കെ.ടെറ്റ് പാസായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ഷങ്ങളായി ആനുകൂല്യം നിഷേധിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉദാസീനതയാണ് ഇതിന് കാരണമെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്. കെ-ടെറ്റ് പാസാകാത്തവര്‍ക്ക് ഇന്‍ക്രിമെന്റ്, പ്രൊബേഷന്‍ ഡിക്ലറേഷന്‍ എന്നിവ നല്‍കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത് 2016ലാണ്. എന്നാല്‍ 2012ല്‍ തന്നെ കെ-ടെറ്റ് കടമ്പ കടന്ന അധ്യാപകര്‍ക്ക് പോലും നിലവില്‍ ഇന്‍ക്രിമെന്റോ, പ്രൊബേഷന്‍ ഡിക്ലറേഷനോ ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.
തങ്ങളുടെ അവകാശമായ ആനുകൂല്ല്യങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഇവര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആനുകൂല്ല്യങ്ങള്‍ തടഞ്ഞുവച്ചതിന് കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. നിയമനകാലത്ത് കെ-ടെറ്റ് യോഗ്യത ഇല്ലാതിരുന്ന അധ്യാപകര്‍ ഇളവ് കാലയളവില്‍ പ്രസ്തുത യോഗ്യത നേടിയിട്ടുണ്ടെങ്കില്‍ അത്തരക്കാരുടെ ഇന്‍ക്രിമെന്റ്, പ്രൊബേഷന്‍ ഡിക്ലറേഷന്‍ എന്നിവ സംബന്ധിച്ച ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്ന വിചിത്ര വാദമാണ് വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 15നാണ് പൊതുവിദ്യഭ്യാസ വകുപ്പ് ഇത്തരമൊരു ഉത്തരവിറക്കിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ ഗുണനിലവാരം കുത്തനെ താഴോട്ട് പോകുന്നത് മനസിലാക്കി രണ്ടാം യു.പി.എ സര്‍ക്കാര്‍ ഒരു വിദ്യാഭ്യാസ സമിതി രൂപീകരിക്കുകയും വിവിധ സംസ്ഥാനങ്ങളില്‍ സമിതി പഠനം നടത്തുകയും ചെയ്തിരുന്നു.
കൃത്യമായ പരിശീലനം ലഭിക്കാത്തവരാണ് പല സംസ്ഥാനങ്ങളിലും അധ്യാപക വൃത്തിയിലേര്‍പ്പെടുന്നതെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. ഇവര്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ സി-ടെറ്റോ(സെന്‍ട്രല്‍ ടാലന്റ് ടെസ്റ്റ്), ആനുപാതിക യോഗ്യതയോ പാസാകണമെന്ന നിര്‍ദേശം 2010 അവസാനത്തോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കെ-ടെറ്റ് പരീക്ഷ നടത്താനുള്ള തീരുമാനം അന്നത്തെ സര്‍ക്കാര്‍ കൈകൊണ്ടു.
തുടര്‍ന്ന് 2012 മുതല്‍ സംസ്ഥാനത്ത് കെ-ടെറ്റ് പരീക്ഷകള്‍ ആരംഭിച്ചു. എല്‍.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ തസ്തികയില്‍ നിയമനം ലഭിക്കുന്നിന് ഈ പരീക്ഷ പാസാകണമെന്നത് നിര്‍ബന്ധവുമാക്കി. അതിന് മുന്‍പ് എല്‍.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ തസ്തികകളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് കെ-ടെറ്റ് പാസാകണമെന്ന നിബന്ധനയും വച്ചു. അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇതില്‍ ചില ഇളവുകളും അനുവദിച്ചിരുന്നു. ജോലിയുണ്ടായിരുന്ന പലരും ഈ കാലയവളവില്‍ തന്നെ കടമ്പ കടന്നു.
2019 മാര്‍ച്ച് 31നുള്ളില്‍ ഭൂരിഭാഗം അധ്യാപകരും കെ-ടെറ്റ് യോഗ്യത നേടിയിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നിട്ടും ഇവരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച എല്ലാ യോഗ്യതകളും നേടിയിട്ടും ആനുകൂല്ല്യങ്ങള്‍ തടയുന്നതില്‍ അധ്യാപകര്‍ കടുത്ത അമര്‍ഷത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago