മഹാസഖ്യത്തില്‍ ചേരില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്
ഭുവനേശ്വര്‍: ബി.ജെ.പിക്കെതിരായി പ്രതിപക്ഷം രൂപീകരിക്കുന്ന മഹാസഖ്യത്തില്‍ ചേരില്ലെന്ന് ഒഡിഷ മുഖ്യമന്ത്രിയും ബി.ജെ.ഡി അധ്യക്ഷനുമായ നവീന്‍ പട്നായിക്. മഹാസഖ്യത്തില്‍ ചേരുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ കൂടുതല്‍ ആലോചന ആവശ്യമാണ്. 24 മണിക്കൂറിനുള്ളില്‍ തീരുമാനിക്കാന്‍ കഴിയുന്ന കാര്യമല്ല ഇതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.ഡി ഇതുവരെ മഹാസഖ്യത്തിന്റെ ഭാഗമല്ല. ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും തുല്യ അകലം പാലിക്കുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ അണിനിരക്കാന്‍ പല പാര്‍ട്ടികളും ബി.ജെ.ഡിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നവീന്‍ പട്നായിക്ക് പറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി വാഗ്ദാനം ചെയ്തതൊന്നും അധികാരത്തിലെത്തിയപ്പോള്‍ നടപ്പിലാക്കിയില്ല. കാര്‍ഷിക മേഖലയിലാണ് ഇതുകൂടുതലും. അതുകൊണ്ടുതന്നെ രാജ്യത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."