സൂര്യാതപം: തൊഴിലിടങ്ങളില്‍ ജോലിസമയം പുന:ക്രമീകരിക്കും
തിരുവനന്തപുരം:സൂര്യാതപം ക്രമാതീതമായതോടെ തൊഴില്‍ സമയം പുന: ക്രമീകരിക്കാന്‍ തീരുമാനം. പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് തൊഴില്‍ മന്ത്രിയുടെ ഓഫിസ് സുപ്രഭാതത്തോടു പറഞ്ഞു. നിര്‍മാണ മേഖല ഉള്പ്പെടെയുള്ളിടങ്ങളിലാണ് സമയം പുന:ക്രമീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ സമയക്രമം മാറ്റിയിരുന്നു. ഇതേ സമയക്രമം ആയിരിക്കും ഇത്തവണയും നടപ്പാക്കുക.
പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മണി മുതല്‍ മൂന്നുവരെ വിശ്രമവേളയായിരിക്കും. ജോലിസമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ എട്ടു മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയുള്ള ഷിഫ്റ്റ് ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുന:ക്രമീകരിക്കണം. ഈ രീതിയിലായിരിക്കും പുതിയ സമയക്രമം. എന്നാല്‍, മാര്‍ച്ച് മാസത്തില്‍ വേനലിന്റെ രൂക്ഷത ഇനിയും വര്‍ധിച്ചാല്‍ ജോലി സമയത്തില്‍ വീണ്ടും പുന; ക്രമീകരണം നടത്തുമെന്ന് ലേബര്‍ കമ്മിഷണര്‍ വ്യക്തമാക്കി. ജോലി സ്ഥലങ്ങളില്‍ സൂര്യാതപം ഏറ്റ് കഴിഞ്ഞ വര്‍ഷം എട്ടുപേരാണ് മരണപ്പെട്ടത്.
തൊഴിലുറപ്പു പദ്ധതി, പ്ലാന്റേഷന്, തോട്ടം തൊഴിലാളികള്‍, റോഡ് നിര്‍മാണം, ലോഡിങ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും സമയം ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."