യു.പി തെരഞ്ഞെടുപ്പ്: ബി.ജെ.പി ദേശീയ നേതൃയോഗം ഇന്ന് തുടങ്ങും
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയോഗം ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഇന്ന് തുടങ്ങും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ വൈകിട്ട് നാലിന് ഉദ്ഘാടനംചെയ്യും. പ്രധാനമന്ത്രി, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാര്‍, ദേശീയ ഭാരവാഹികള്‍, സംസ്ഥാനതലങ്ങളിലെ പ്രധാന ഭാരവാഹികള്‍ പങ്കെടുക്കും.
ഇന്നലെ ദേശീയ അധ്യക്ഷന്‍, ജനറല്‍ സെക്രട്ടറിമാര്‍, സംഘടനാ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് യോഗത്തില്‍ പാസാക്കേണ്ട പ്രമേയങ്ങളും, അജണ്ടകളും ചര്‍ച്ച ചെയ്തിരുന്നു. ഇന്ന് രാവിലെ 10ന് ഭാരവാഹിയോഗം ചേർന്നിരുന്നു. നരേന്ദ്രമോദിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും രണ്ടു ദിവസവും യോഗത്തില്‍ പങ്കെടുക്കും.
അടുത്തവർഷം നടക്കുന്ന യു.പി തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് യോഗത്തിന്‍റെ പ്രധാനലക്ഷ്യം. കൂടാതെ തെരഞ്ഞെടുപ്പു കഴിഞ്ഞ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ പ്രകടനവും യോഗത്തില്‍ ചർച്ചയാവും.
വൈകിട്ട് മുതല്‍ ചേരുന്ന നിര്‍വാഹകസമിതിയില്‍ രാഷ്ട്രീയ, സാമ്പത്തിക പ്രമേയങ്ങള്‍ പാസാക്കും. 13ന് വൈകിട്ട് 5.30ന് അലഹബാദ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റാലിയില്‍ നരേന്ദ്രമോദി പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."