അറബിക് കാലിഗ്രഫിയില്‍ വിസ്മയമായി സിനാന്‍
ഇയ്യാട്: അറബിക് കാലിഗ്രഫിയിലും ചിത്രരചനയിലും തന്റേതായ ശൈലിയില്‍ കഴിവ് തെളിയിച്ച് നിരവധി പേരെ ആകര്‍ഷിക്കുകയാണ് ഇയ്യാട് സ്വദേശി മുഹമ്മദ് സിനാന്‍ ചേലത്തൂര്‍. അക്ഷര സൗന്ദര്യത്തിന്റെ മനോഹരമായ കലാ ആവിഷ്‌കാരമാണ് കാലിഗ്രഫി. മനുഷ്യ ചരിത്രത്തോളം പഴക്കമുള്ള കയ്യെഴുത്ത് കലയെ ചിത്ര കലയോട് സമന്വയിപ്പിച്ചപ്പോള്‍ രൂപപ്പെട്ടു വന്ന ഈ കലാരൂപം ഇസ്‌ലാമിക നാഗരികതയുടെ സുവര്‍ണ ശോഭയെ അടയാളപ്പെടുത്തുന്നു . സമീപ കാലത്ത് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് മൂര്‍ച്ചയുള്ള പ്രതികരണ മാധ്യമമായി ജന മനസ്സില്‍ ഇടം നേടിയിട്ടുണ്ടെന്നത് ഈ കലാരൂപത്തിന്റെ പ്രത്യേകതയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ അഫിലിയേറ്റ് ചെയ്ത, കുട്ടമ്പൂരില്‍ ഇബ്രാഹിം ഫൈസി നടമ്മല്‍ പൊയിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഹിദായ ഇസ്‌ലാമിക് അക്കാദമിയിലെ മൂന്നാം ബാച്ച് വിദ്യാര്‍ഥിയാണ് സിനാന്‍.
മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് പഠിപ്പിക്കുന്ന സ്ഥാപനത്തിലെ അധ്യാപകനായ നിസാമുദ്ധീന്‍ നദ്‌വി വേലുപാടം ആണ് സിനാനിലെ കഴിവിനെ വളര്‍ത്തിയെടുക്കുന്നത് . ഇയ്യാട് ചേലത്തൂര്‍ അബ്ദുല്‍ ലത്തീഫിന്റെയും തസ്‌ലീനയുടെയും മകനാണ്. മുഹമ്മദ് റാഫിയാണ് സഹോദരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."