വയനാട്ടില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു
സുല്ത്തന് ബത്തേരി: വയനാട്ടില്‍ ഒരാഴ്ചയായി തുടരുന്ന കാട്ടുതീ ഇതുവരെയും നിയന്ത്രണവിധേയമായില്ല. തീയണക്കാനുള്ള ശ്രമങ്ങള്‍ അഗ്നിശമന സേനയുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തുടരുകയാണ്. കടുത്ത വേനലും ശക്തമായ കാറ്റും അഗ്നിശമന സേനയ്ക്കും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വെല്ലുവിളി സൃഷ്ടിക്കുകയാണ്.
വയനാട്ടിലെ മുഴുവന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും തീയണക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃതരാണ്. അതിര്‍ത്തി മേഖലയായ ബന്ദിപ്പൂര്‍ വനപ്രദേശത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ക്യാംപ് ചെയ്യുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലെ ഗുണ്ടറ വനമേഖലയിലാണ് ഇപ്പോള്‍ തീ പടരുന്നത്. കുറിച്യാട് റെയ്ഞ്ചിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഗുണ്ടറ. അതിര്‍ത്തി പ്രദേശമായ എല്ലക്കല്, മാടപ്പള്ളിപ്പാറ പ്രദേശങ്ങളില്‍ കാട്ടുതീ കനത്ത നാശം വിതച്ചു.
തീ വയനാട് വന്യജീവി സങ്കേതത്തിലേക്ക് പടരുന്നത് തടയാന്‍ വനംവകുപ്പ് കരുതല്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കി. കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് വയനാട്ടിലേക്ക് തീപടര്‍ന്നത്. അതിര്‍ത്തി പ്രദേശമായ ബേഗൂര്‍, ഗൂണ്ടറ, എടയാള, മുളയൂര്‍ റെയ്ഞ്ചുകളിലേക്ക് പടര്‍ന്ന കാട്ടുതീ അണയ്ക്കാന്‍ കര്‍ണാടക വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."