ചോലയില്‍ ഐ.എച്ച്.ഡി.പി കോളനി നവീകരണ പദ്ധതിയില്‍ ക്രമക്കേടെന്ന് പരാതി
മുക്കം: മുക്കം നഗരസഭയില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാമ്പറ്റ ചോലയില്‍ ഐ.എച്ച്.ഡി.പി കോളനിയില്‍ നടക്കുന്ന പ്രവൃത്തികളില്‍ വന്‍ക്രമക്കേട് നടക്കുന്നതായി ആരോപണം. ഒരു കോടി രൂപയോളം മുടക്കി നടത്തുന്ന പ്രവൃത്തിക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളനിയിലെ പൈറ്റൂളി ചാല് റോഡിന്റെ പാര്‍ശ്വഭിത്തി കെട്ടുന്നില്ലെന്നും മൂന്ന് മീറ്റര്‍ ഉയരമുള്ള റോഡിന് എസ്റ്റിമേറ്റ് പ്രകാരം ഫില്ലര്‍ കൊടുക്കേണ്ടതാണെങ്കിലും അത് കൊടുത്തില്ലെന്നും നാട്ടുകാര്‍ പറയുന്നു.
കെട്ടിന്റെ ഒരു ഭാഗത്ത് അടിത്തറ (ഫൗണ്ടേഷന്) ഇടാതെയാണ് മൂന്ന് മീറ്റര്‍ ഉയരത്തില്‍ കരിങ്കല്‍ ഭിത്തി കെട്ടിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മാത്രമല്ല കോളനിയില്‍ തന്നെയുള്ള ഒരു വീടിന് നേരത്തെ നഗരസഭ രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നതായും ഈ വീടിന് ഈ പദ്ധതിയില്‍ 90,000 രൂപ വകയിരുത്തിയതായും നാട്ടുകാര്‍ക്ക് വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ നഗരസഭാധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രവൃത്തി വകയിരുത്തിയ തുകക്ക് അനുസൃതമായിട്ടല്ല എന്നാണ് പ്രധാന ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."