HOME
DETAILS

കളിയിക്കാവിള കൊലപാതകം: കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി

  
backup
January 24 2020 | 06:01 AM

kaliyakkavila-murder-police-found-the-knife

തിരുവനന്തപുരം: കളിയിക്കാവിള ചെക്‌പോസ്റ്റില്‍ ചെക്‌പോസ്റ്റില്‍ ജോലിയ്ക്കിടെ കൊല്ലപ്പെട്ട എ.എസ്.ഐ വില്‍സണെ കുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. തമ്പാനൂര്‍ ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് അന്വേഷണസംഘം കത്തി കണ്ടെടുത്തത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോകുന്നതിനു മുമ്പ് പ്രതികള്‍ കത്തി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

പ്രതികള്‍ വില്‍സണെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്ക് പൊലിസ് ഇന്നലെ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍ നിന്നാണ് തോക്ക് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലിസ് സംഘം കണ്ടെടുത്തത്. പ്രതികളായ തൗഫീക്ക്, അബ്ദുല്‍ ഷമീം എന്നിവരെയും കൊണ്ട് ഇന്നലെ രാവിലെ നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കണ്ടെത്തിയത്. സൈനികര്‍ മാത്രം ഉപയോഗിക്കുന്ന തോക്കാണിതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി അന്വേഷണസംഘം പറഞ്ഞു.

ഇറ്റാലിയന്‍ നിര്‍മിത 7.65 എം.എം പിസ്റ്റളാണിത്. പ്രതികളുടെ പക്കല്‍ ഇത് എങ്ങനെ എത്തിയെന്നത് സംബന്ധിച്ച് അന്വേഷിക്കും. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇതുപയോഗിച്ചാണോ എ.എസ്.ഐയെ വെടിവച്ചതെന്ന് വ്യക്തമാവുകയുള്ളൂവെന്നും പൊലിസ് പറഞ്ഞു.

കൊലപാതകത്തിനു ശേഷം തിരുവനന്തപുരത്തു നിന്ന് ബസില്‍ എറണാകുളത്തെത്തി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ തങ്ങി ബസ് സ്റ്റാന്‍ഡിന് പിന്നിലെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള ഓടയിലേക്ക് തോക്ക് എറിഞ്ഞുകളഞ്ഞശേഷമാണ് ഉഡുപ്പിയിലേക്ക് പോയതെന്ന് പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു.

കൊച്ചി കോര്‍പറേഷന്‍ ജീവനക്കാരുടെയും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ഓടയില്‍ പരിശോധന നടത്തിയത്. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തോക്ക് കണ്ടെത്തി.
എറണാകുളം സിറ്റി പൊലിസും സുരക്ഷയ്ക്കായി സ്ഥലത്തെത്തിയിരുന്നു. കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുല്‍ ഷമീം എന്നിവരെ കര്‍ണാടക ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ബംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്ന് പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago