HOME
DETAILS

അമ്മ കൊലവിളികള്‍; ദുരഭിമാനക്കൊലകള്‍

  
backup
January 10 2019 | 02:01 AM

hamza-alungal-10-01-2019

ഹംസ ആലുങ്ങല്‍


2009ലെ ആദ്യ നാലുമാസത്തിനിടെ കേരളത്തിലെ അമ്മമാരും ബന്ധുക്കളും കൊന്നുതള്ളിയത് 47 കുഞ്ഞുങ്ങളെയായിരുന്നു. അമ്മമാര്‍ തന്നെ വിഷം കൊടുത്തും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയും ആദ്യ നാലു മാസത്തിനിടെ 20 കുഞ്ഞുങ്ങളുടെ ജീവിതമാണു കുരുതികഴിച്ചത്. ഇവര്‍ക്കെല്ലാം ന്യായത്തിനു വേണ്ടണ്ടിയെങ്കിലും പറയാന്‍ ഒരു കാരണമുണ്ടണ്ടായിരുന്നു. കുടുംബകലഹം... എന്നാല്‍ ഈ കാലയളവില്‍ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ മാത്രം അറസ്റ്റിലായത് 20 അമ്മമാരാണ്.
അവിഹിത ഗര്‍ഭങ്ങളായിരുന്നു ചിലതിന്റെ കാരണങ്ങള്‍. മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും പൊട്ടകിണറ്റില്‍ നിന്നും ഉറുമ്പരിച്ചും പട്ടികടിച്ചും ലഭിച്ച കുരുന്നുകളുടെ ചേതനയറ്റ ശരീരങ്ങള്‍ക്കു വേണ്ടണ്ടിയും അവിഹിത ഗര്‍ഭങ്ങളാണ് കൂടുതലും സാക്ഷി പറയാനെത്തിയത്. കഴിഞ്ഞമാസം കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്നും മലപ്പുറം കൂട്ടിലങ്ങാടിയില്‍ നിന്നും തൃശൂര്‍ കൈപ്പമംഗലത്തിനടുത്തുനിന്നും ചോരക്കുഞ്ഞിനെ കാട്ടില്‍ നിന്ന് കണ്ടെണ്ടത്തിയ കേസിലും അവിഹിത ഗര്‍ഭങ്ങള്‍ തന്നെയായിരുന്നു കാരണം.
കോഴിക്കോട്ടെ ശിശുക്ഷേമ സമിതിയില്‍ ഇപ്പോള്‍ ഏഴു കുട്ടികളുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടണ്ട് ഇവരില്‍. പെറ്റമ്മമാര്‍ തന്നെ വളര്‍ത്താന്‍ കഴിയാത്തതുകൊണ്ടണ്ടാണ് അമ്മത്തൊട്ടില്‍ വഴിയാണ് ഇവിടെയെത്തിച്ചത്.
കാഴ്ചയില്ലാത്ത കുഞ്ഞുങ്ങള്‍, സെറിബ്രല്‍ പാള്‍സി പോലുള്ള മാനസിക ശാരീരിക രോഗങ്ങളുള്ള കുഞ്ഞുങ്ങളായതിനാല്‍ വളര്‍ത്താനാകാത്തിനെ തുടര്‍ന്നാണു ചില കുഞ്ഞുങ്ങളെ ഇരുട്ടിന്റെ മറവില്‍ ഇവര്‍ ഉപേക്ഷിച്ചുകടന്നത്. ചില കുഞ്ഞുങ്ങളെ കാണാന്‍ വല്ലപ്പോഴും ചില അമ്മമാര്‍ വന്നെത്തി നോക്കാറുണ്ടെണ്ടന്നും ശിശുക്ഷേമ സമിതി സെക്രട്ടറി വി.ടി സുരേഷ് പറയുന്നു.
മലപ്പുറം തിരൂരിലെ അമ്മത്തൊട്ടിലില്‍ ഇപ്പോള്‍ 12 കുഞ്ഞുങ്ങളുണ്ടണ്ട്. നാല് ആണ്‍കുട്ടികളും എട്ടു പെണ്‍കുട്ടികളും. ഇവിടെ ലഭിക്കുന്ന കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിയുടെ നിര്‍ദേശപ്രകാരം മലപ്പുറത്തെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്കു കൈമാറുകയാണ് ചെയ്യുന്നത്. പലരും കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച് കടന്നുകളയുന്നു. പന്ത്രണ്ടണ്ടാമത് കുഞ്ഞെത്തിയ വിവരം അധികൃതരെ അറിയിച്ചത് തെരുവുനായ്ക്കളായിരുന്നു. നേരിട്ടെത്തി കുഞ്ഞിനെ ഏല്‍പ്പിക്കാനുള്ള സന്മനസുപോലും പലരും കാണിക്കുന്നില്ല.
എന്നാല്‍ സാമൂഹിക കാരണങ്ങളാല്‍ വളര്‍ത്താന്‍ സാധിക്കില്ലെന്നറിയിച്ച് മാതാവ് കഴിഞ്ഞ ഒക്ടോബര്‍ 26ന് ഒരു കുഞ്ഞിനെ കൈമാറി. ആ ഒരാഴ്ചയ്ക്കിടെ ഇത്തരത്തില്‍ അഞ്ചു കുട്ടികളെയാണ് മലപ്പുറത്തെ ശിശുക്ഷേമ സമിതിയില്‍ ലഭിച്ചത്.
അവരിലൊരാളുടെ മാത്രം കഥ ഇങ്ങനെയാണ്: ഭര്‍ത്താവ് ഗള്‍ഫിലുള്ള യുവതിയുടെ കുഞ്ഞായിരുന്നു അത്. ഭര്‍ത്താവ് ആയിടെ ഭാര്യയെ ഗള്‍ഫിലേക്കും കൊണ്ടണ്ടുപോയി. ഈ സമയത്താണ് ഗര്‍ഭിണിയായതെന്ന് യുവതി വീട്ടുകാരെയും ഭര്‍ത്താവിനെയും തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ ഏഴാം മാസം പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ യുവതി പ്രസവിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. സംഭവത്തില്‍ നാലുപേര്‍ക്ക് പങ്കുണ്ടെണ്ടന്നാണ് ഒടുവിലറിഞ്ഞത്. വനിതാ കമ്മിഷനില്‍ പരാതിയെത്തിയപ്പോള്‍ ഡി.എന്‍.എ പരിശോധനയ്ക്കു വിടാനായിരുന്നു നിര്‍ദേശം. എന്നാല്‍ ദാരിദ്ര്യരേഖക്കു താഴെയുള്ളവരുടെ കാര്യത്തില്‍ മാത്രമേ വനിതാ കമ്മിഷനു ഡി.എന്‍.എ പരിശോധനയ്ക്ക് ഉത്തരവിടാനാകൂ എന്നതില്‍ തട്ടിത്തടഞ്ഞു നിന്നു. അങ്ങനെയാണ് കുഞ്ഞിനെ കേന്ദ്രത്തിലേക്ക് കൈമാറിയത്.


പൊട്ടിത്തകരുന്ന പ്രണയങ്ങള്‍


പ്രണയ വിവാഹങ്ങളാണ് പൊട്ടിത്തകരുന്നവയില്‍ ഏറെയും. വലിയപങ്കും അവ വിവാഹമോചനത്തിലെത്തുന്നു. അല്ലെങ്കില്‍ കൂട്ട ആത്മഹത്യയിലൊടുങ്ങുന്നു. 2009 ജനുവരിക്കും 2011 ജനുവരിക്കുമിടയില്‍ ആയിരത്തോളം കമിതാക്കളാണ് സംസ്ഥാനത്ത് ആത്മഹത്യയിലഭയം തേടിയത്. 413 കേസുകള്‍ പൊലിസ് തന്നെ രജിസ്റ്റര്‍ ചെയ്തു.
ആത്മഹത്യ ചെയ്തവരില്‍ തെക്കന്‍ കേരളമാണ് മുന്നില്‍. തിരുവനന്തപുരം പൊലിസ് സര്‍ക്കിളിനു കീഴില്‍ 193, തൃശൂര്‍ 111, കണ്ണൂര്‍ 109 എന്നിങ്ങനെയാണ് കമിതാക്കളുടെ ആത്മഹത്യാ നിരക്ക്. ഈ കാലയളവില്‍ ജീവനൊടുക്കിയ കാമുകിമാരുടെ എണ്ണം 277 ആണെങ്കില്‍ കാമുകന്മാര്‍ അന്‍പത്തിയെട്ടേ വരുന്നുള്ളൂ.
പ്രണയകാലത്ത് ഏറെ സ്വപ്നങ്ങള്‍ കണ്ടണ്ടവര്‍ എതിര്‍പ്പുകളെ കാറ്റില്‍പറത്തിയും വിവാഹിതരായവര്‍ പോലും വഴിപിരിയാന്‍ കോടതിവരാന്തകളില്‍ കയറി ഇറങ്ങുകയോ ജീവിതത്തെ സ്വയം എറിഞ്ഞുടക്കുകയോ ചെയ്യുകയാണ്. സ്വപ്നവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരങ്ങളില്‍ ഇവര്‍ക്കൊരിക്കലും യോജിച്ചുപോകാന്‍ കഴിയുന്നില്ല. പുതിയ ബന്ധങ്ങള്‍ തുടങ്ങുന്നതിലും വേണ്ടെണ്ടന്നുവയ്ക്കുന്നതിലും ഇവരെ ഭരിക്കുന്നത് എടുത്തുചാട്ടമോ നൈമിഷക ചിന്തകളോ ആണ്.
അമ്മത്വം നഷ്ടപ്പെടുന്ന അമ്മമാര്‍ മലയാളികള്‍ക്കിടയില്‍ കൂടുകയാണ്. അതേക്കുറിച്ച് നാളെ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  9 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  9 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  9 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  9 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  9 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  9 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  9 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  9 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  9 days ago