HOME
DETAILS

ജിഷ വധം; കസ്റ്റഡിയിലുള്ള യുവാവിനെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാക്കി

  
backup
June 12 2016 | 03:06 AM

%e0%b4%9c%e0%b4%bf%e0%b4%b7-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

പെരുമ്പാവൂര്‍: ജിഷ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇടുക്കിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാക്കി. പൊലിസ് തയാറാക്കിയ രേഖാചിത്രത്തോട് യുവാവിനുള്ള സാദൃശ്യമാണ് കസ്റ്റഡിയിലെടുക്കാന്‍ കാരണം. ഇയാളുടെ മുന്‍പല്ലുകള്‍ക്കുള്ള വിടവും ശരീരത്തില്‍ വിവിധ ഭാഗങ്ങളിലുള്ള മുറിവേറ്റ പാടുകളുമാണ് പൊലിസിനു ഇയാളില്‍ സംശയംജനിപ്പിച്ചത്.

എന്നാല്‍, കേസുമായി ബന്ധപ്പെട്ട് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തതയില്ലാത്തത് അന്വേഷണസംഘത്തിനു വെല്ലുവിളിയാകുന്നുണ്ട്. വട്ടോളിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ ജിഷയുടെ സഹോദരി ദീപയേയും മാതാവ് രാജേശ്വരിയേയും പെരുമ്പാവൂര്‍ താലൂക്ക് ഹോസ്പിറ്റലില്‍ വച്ച് അന്വേഷണസംഘം കാണിച്ചുവെങ്കിലും ഇവര്‍ക്ക് ദൃശ്യത്തിലുള്ളത് ജിഷയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

ദൃശ്യത്തില്‍ മഞ്ഞ ഷര്‍ട്ടിട്ട യുവാവും യുവതിയും ബസ് സ്റ്റോപ്പില്‍ നിന്ന് നടന്നുപോകുന്നതായിട്ടാണ് കാണുന്നതെന്ന് സഹോദരി ദീപ പറഞ്ഞു. ദൃശ്യങ്ങള്‍ ലഭിച്ച കടയിലെ ഏഴ് സി.സി.ടി.വി ക്യാമറയുടെയും ഹാര്‍ഡ് ഡിസ്‌ക് അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

ഇത് വിശദ പരിശോധനക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. അടുത്തദിവസങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പൊലിസ് പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി;  പ്രതിരോധ മന്ത്രി ഗാലന്റിനെ പുറത്താക്കി നെതന്യാഹു, വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് 

International
  •  a month ago
No Image

സർക്കാരെ, ഈ 'വെട്ടിയ ദിനങ്ങൾ' ഞങ്ങളുടെ അന്നമാണ് !

Kerala
  •  a month ago
No Image

അടവുനയം ഗുണംചെയ്തത് കോൺഗ്രസിന്: സി.പി.എം

Kerala
  •  a month ago
No Image

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത: സമയപരിധി ദീർഘിപ്പിച്ചു

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ട്രംപ് മുന്നേറ്റം, ഫ്‌ളോറിഡയും ടെക്‌സാസുമുള്‍പെടെ പത്ത് സംസ്ഥാനങ്ങളില്‍ മുന്നേറ്റം

International
  •  a month ago
No Image

സന്ദീപ് വാര്യർക്കെതിരായ നടപടി: ബി.ജെ.പിയിൽ പോര്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള:ബാഡ്മിന്റണിൽ തിളങ്ങി ജ്യോതിഷ്

Kerala
  •  a month ago
No Image

ബി.ജെ.പിയുടെ കള്ളപ്പണം : തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണടച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago