HOME
DETAILS

അഴിമതി: സഊദിയിൽ വീണ്ടും ഉദ്യോഗസ്ഥരെ അറസ്‌റ്റ് ചെയ്‌തു, ഇത്തവണ പിടിയിലായത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും കരാറുകാരും

  
backup
January 24 2020 | 14:01 PM

corruption-in-saudi-employeed-arested

    റിയാദ്: സഊദിയിൽ അഴിമതി പോരാട്ടത്തിന്റെ ഭാഗമായി വീണ്ടും ഉദ്യോഗസ്ഥരെ അറസ്‌റ്റ് ചെയ്‌തു. ഏതാനും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെയും കരാറെടുത്ത കരാറുകാരുമാണ് അധികൃതർ അറസ്റ്റ്‌ ചെയ്‌തത്‌. ദക്ഷിണ ജിസാനിലെ രണ്ടു മുനിസിപ്പാലിറ്റികളിലെ മുൻ മേധാവികളും അറസ്റ്റിലായവരിൽ ഉൾപ്പെടും. അഞ്ചു മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ഏതാനും കരാറുകാരും കേസിൽ അറസ്റ്റിലായിട്ടുണ്ട്.
          അറസ്‌റ്റ് ചെയ്‌ത ഇവരെ സഊദി പബ്ലിക് പ്രോസിക്യൂഷൻ കോദയം ചെയ്‌തു വരികയാണ്.


ഇല്ലാത്ത പദ്ധതികളുടെ പേരിൽ കരാറുകൾ അനുവദിക്കൽ, വ്യാജ രേഖകൾ നിർമിച്ച് വെട്ടിപ്പുകൾ നടത്തൽ എന്നീ ആരോപണങ്ങളാണ് ഇവർ നേരിടുന്നത്. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്കും രേഖകളിൽ മാത്രമുള്ള വ്യാജ സ്ഥാപനങ്ങൾക്കും അടച്ചുപൂട്ടിയ സ്ഥാപനങ്ങൾക്കും കരാറുകൾ നൽകിയാണ് പ്രതികൾ അഴിമതി നടത്തിയത്. ജിസാൻ പ്രവിശ്യയിലെ മുനിസിപ്പാലിറ്റി മുൻ മേധാവിയും നിലവിലുള്ള ജീവനക്കാരനും പിന്നീട് മറ്റൊരു ബലദിയയുടെ മേധാവിയായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്ത വ്യക്തിയും അഞ്ചു ജീവനക്കാരും ഏതാനും കരാറുകാരുമാണ് കേസിലെ പ്രതികൾ. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ദേശീയ അഴിമതി വിരുദ്ധ കമ്മീഷൻ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന ആരോപണവും പ്രതികളിൽ ചിലർ നേരിടുന്നുണ്ട്. 


            അഴിമതിക്കെതിരെ ശക്തമായ പോരട്ടം നടത്തുന്ന സഊദി അറേബ്യയിൽ നേരത്തെയും ഇതേ കേസിൽ നിരവധി പ്രമുഖരെ അറസ്‌റ്റ് ചെയ്‌തു അന്താരാഷ്‌ട്ര ശ്രദ്ധ നേടിയിരുന്നു. കിരീടാവകാശിയുടെ നേതൃത്വത്തിൽ നേരത്തെ രൂപീകരിതമായ അഴിമതി വിരുദ്ധ സമിതി സഊദി രാജ കുടുംബാംഗങ്ങൾ, മന്ത്രിമാർ, മുൻ മന്ത്രിമാർ, ലോക കോടീശ്വരൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ നിന്നുള്ള മുന്നൂറോളം പേരെ ഒറ്റത്തവണ അറസ്‌റ്റ് ചെയ്‌തതോടെയാണ്‌ അഴിമതി വിരുദ്ധതക്കെതിരെ സഊദിയുടെ നടപടികൾ ആഗോള ശ്രദ്ധ നേടിയത്. ഇവരിൽ പലരും പിന്നീട് അഴിമതിപ്പണമെന്ന് കണ്ടെത്തിയ തുക ഖജനാവിലേക്ക് തിരിച്ചടച്ചാണ്‌ പുറത്തിറങ്ങിയത്. ഇതിനു തയ്യാറാകാത്തവർ ഇപ്പോഴും ശിക്ഷ അനുഭവിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  2 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago